ജീവനുള്ള കാലത്തോളം ബഫര്‍സോണ്‍ അനുവദിക്കില്ല, ചോര ഒഴുക്കിയും തടയും: താമരശേരി ബിഷപ്പ്
കോഴിക്കോട്: ജീവനുള്ള കാലത്തോളം ബഫര്‍സോണ്‍ അനുവദിക്കില്ലെന്ന് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. ഒരു നിയമത്തിനുമുന്നിലും തോല്‍ക്കില്ല.ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയില്‍ അടിമുടി സംശയമെന്നും താമരശേരി ബിഷപ്പ് പറഞ്ഞു.
ജീവനുള്ള കാലത്തോളം ബഫര്‍സോണ്‍ അനുവദിക്കില്ല. മലമ്പനിയോടും മലമ്പാമ്പിനോടു തോറ്റിട്ടില്ല. സര്‍ക്കാരിന് മുന്നിലും തോല്‍ക്കില്ല. നീരൊഴുക്കിയവര്‍ക്ക് ചോരയൊഴുക്കാനും മടിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.കര്‍ഷകര്‍ക്കൊപ്പമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് പറയുന്നത്.
എന്നാല്‍ പ്രവൃത്തി കണ്ടാല്‍ അങ്ങനെ തോന്നില്ല. കര്‍ഷകര്‍ക്ക് അനുകൂലമായ സാഹചര്യത്തെ തുരങ്കം വെയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായാണ് തോന്നുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി പരിഹാരം കാണണമെന്നും താമരശേരി ബിഷപ്പ് കോഴിക്കോട്ട് പറഞ്ഞു.
ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനൊപ്പം നേരിട്ടുള്ള പരിശോധന റിപ്പോര്‍ട്ട് പിന്നീട് നല്‍കുമെന്ന് സുപ്രീം കോടതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ ആലോചന. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം തേടലും പരിഗണനയിലുണ്ട്. നാളെ നടക്കുന്ന ഉന്നതതലയോഗത്തില്‍ റവന്യൂ മന്ത്രിയും വനംമന്ത്രിയും തദ്ദേശ മന്ത്രിയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരുംപങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."