സാക്ഷിക്ക് നല്‍കാന്‍ പണമില്ലെന്ന് റെസ്‌ലിങ് ഫെഡറേഷന്‍
മുംബൈ: റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി വെങ്കലം സ്വന്തമാക്കിയ സാക്ഷി മാലിക്കിന് നിരവധി പേര്‍ പുരസ്‌കാരങ്ങള്‍ നല്‍കി കഴിഞ്ഞു. എന്നാല്‍ റെസ്‌ലിങ് ഫെഡറേഷന്‍ ഇക്കാര്യത്തില്‍ വിപരീത തീരുമാനമാണ് എടുത്തിട്ടുള്ളത്. സാക്ഷിക്ക് നല്‍കാന്‍ തങ്ങളുടെ കൈവശം പണമില്ലെന്നു റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് പറഞ്ഞു.
നേരത്തെ ഹരിയാന സര്‍ക്കാര്‍ സാക്ഷിക്ക് രണ്ടരക്കോടി നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്നു കാര്യമായ സഹായമൊന്നും ലഭിക്കാത്ത സംഘടനക്കെങ്ങനെ മെഡല്‍ നേടിയ താരത്തിനു പണം നല്‍കാനാവും എന്നാണ് റെസ്‌ലിങ് ഫെഡറേഷന്റെ ചോദ്യം. ദേശീയ തലത്തിലുള്ള മത്സരം സംഘടിപ്പിക്കാന്‍ രണ്ടു ലക്ഷം രൂപയാണ് സര്‍ക്കാരനുവദിക്കുന്നതെന്നു ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
തന്റെ കൈയില്‍ നിന്നു ഒരു കോടിയോളം രൂപയെടുത്താണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ജൂനിയര്‍ തലത്തിലുള്ള മത്സരങ്ങള്‍ക്കും ഇതേ അവസ്ഥയാണ്. വന്‍കിട സ്‌പോണ്‍സര്‍മാര്‍ തങ്ങളെ പിന്തുണയ്ക്കാനില്ല. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും ഈ അനാസ്ഥയ്ക്ക് കാരണമാണെന്ന് ബ്രിജ് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സായ് അംഗീകാരമുള്ള കേന്ദ്രങ്ങളില്‍ പരിശീലനം നടത്തുന്ന താരങ്ങള്‍ക്ക് ചെലവുകള്‍ക്കായി 700 രൂപയാണ് ലഭിക്കുന്നത്.
കുറഞ്ഞത് 7000 രൂപയെങ്കിലും ലഭിച്ചാലേ ഇവരുടെ പ്രകടനത്തിന്റെ നിലവാരം വര്‍ധിപ്പിക്കാന്‍ സാധിക്കൂ. ചൈന പോലുള്ള വമ്പന്‍ കായിക ശക്തികളോട് മത്സരിക്കാന്‍ ഈ പണം പര്യാപ്തമല്ലെന്നും ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."