HOME
DETAILS

ഖത്തർ പറഞ്ഞ രാഷ്ട്രീയം

  
backup
December 19 2022 | 20:12 PM

896534563-2022-todays-article-2022

നിസാം കെ അബ്ദുല്ല


ഖത്തറിൽനിന്ന് വിശ്വകിരീടവും ചൂടി അർജന്റീനിയൻ സംഘം മടങ്ങിയതോടെ വിശ്വമാമാങ്കത്തിന്റെ കളിക്കളത്തിലെ കഥകൾക്ക് ഏതാണ്ട് വിരാമമായി. എന്നാൽ ലോകകപ്പ് നടത്തിപ്പിലൂടെ ഖത്തർ നമുക്ക് മുന്നിലേക്ക് നീട്ടിയ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും രാഷ്ട്രീയം ഇനിയുള്ള കാലങ്ങളിൽ ചർച്ചയാവും. അറബ് ലോകത്തിനെതിരേ പ്രത്യേകിച്ച് മുസ്‌ലിംകൾക്കെതിരേ പലരും പടച്ചുവിട്ട നുണകൾ വാസ്തവ വിരുദ്ധമാണെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെടുത്താൻ ഖത്തറിനായി. അറേബ്യൻ സംസ്‌കാരം എന്തെന്ന് വരച്ചുകാട്ടാനും സാധിച്ചു. ഈ രാഷ്ട്രീയങ്ങളെല്ലാം ഖത്തർ ലോകത്തിന് മുന്നിലേക്ക് വയ്ക്കുകയായിരുന്നു, ലോകകപ്പിന് വേദിയായതിലൂടെ. ആരെയും അറസ്റ്റ് ചെയ്യാത്ത, ഏവരെയും ഹൃദ്യമായി വരവേറ്റ, ഏവരും ഹൃദയം നിറഞ്ഞ് തിരികെപ്പോയ ആദ്യ ലോകകപ്പെന്നത് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഖത്തറിനെ ഒരു വണ്ടർലാൻഡാക്കി മാറ്റിയിട്ടുണ്ട്.


ലോകരാഷ്ട്ര നേതാക്കളെ ഖത്തറിലേക്ക് സ്വീകരിച്ചതു മുതൽ കാൽപന്ത് ആസ്വാദനത്തിനായി വിവിധ കോണുകളിൽനിന്ന് ഖത്തറിലേക്ക് ഒഴുകിയെത്തിയ ലക്ഷക്കണക്കിന് ജനങ്ങളോട് അവർ കാണിച്ച ആതിഥ്യമര്യാദകളും ചർച്ച ചെയ്യപ്പെടുന്നുണ്ട്. പാശ്ചാത്യ മാധ്യമങ്ങളടക്കം വരച്ചുകാട്ടപ്പെട്ട ഖത്തറും അനുഭവിച്ച ഖത്തറും തമ്മിൽ അജഗജാന്തരമുണ്ടായിരുന്നുവെന്നത് അവിടെയെത്തിയ ഓരോ കളിയാസ്വാദകനും അടയാളപ്പെടുത്തിയതാണ്. ലോകകപ്പിനെത്തിയവർക്കുവേണ്ടി രാജ്യത്തെ പൊതുഗതാഗതം അപ്പാടെ തുറന്നുനൽകി ഞെട്ടിച്ച ഖത്തർ സംഘാടനത്തിലൂടെ ലക്ഷ്യമിടുന്നത് പണം വാരിക്കൂട്ടലല്ലെന്നു പ്രഖ്യാപിക്കുകയായിരുന്നു.


ശാരീരിക വെല്ലുവിളി നേരിടുന്നവരെ ഇത്രയധികം പരിഗണിച്ച കായിക മാമാങ്കം ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. അവരായിരുന്നു ഈ ലോകകപ്പിലെ ശരിക്കും ഹീറോകൾ. അവർക്കായിരുന്നു മറ്റെല്ലാവരേക്കാളും ഖത്തർ പരിഗണന നൽകിയത്. ഇതിനു പുറമെയാണ് പാത്തുംപതുങ്ങിയും ആക്രമിക്കാൻ കച്ചകെട്ടിയിറങ്ങിയ പാശ്ചാത്യരെ കൊണ്ടുതന്നെ അത്ഭുതപ്പെടുത്തിയ സംഘാടനം എന്ന് പറയിച്ചതും. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിശ്ചയദാർഢ്യത്തിന്റെകൂടി മാമാങ്കമായിരുന്നു 2022ലെ ലോകകപ്പ്.
എങ്ങനെയൊക്കെ ഞങ്ങളെ തകർക്കാൻ ശ്രമിച്ചാലും ഉയർത്തിയ നിലപാടുകളിൽ നിന്ന് അണുകിട വ്യതിചലിക്കാതെ ലക്ഷ്യസ്ഥാനത്തെത്താൻ സാധിക്കുമെന്ന് ഖത്തർ ഭരണാധികാരിയും ജനതയും ലോകകപ്പ് നടത്തിപ്പിലൂടെ കാണിച്ചുകൊടുത്തു. മാനവ സ്‌നേഹമാണ് ഏറ്റവും വലുതെന്നും മാലോകരെ ഇടക്കിടെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. ഉപരോധംകൊണ്ട് വരിഞ്ഞുമുറുക്കാൻ മുന്നിൽനിന്ന സഊദി അറേബ്യ അർജന്റീനക്കെതിരേ അട്ടിമറി വിജയം നേടിയപ്പോൾ സഊദി പതാക പുതച്ച് ഖത്തർ അമീർ നടത്തിയ സന്തോഷപ്രകടനം എല്ലാ മഞ്ഞുമലകളെയും ഉരുക്കിക്കളയാൻ കരുത്തുള്ളതായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ലോകം അമീറിന്റെ ഇൗ ചിത്രം പങ്കുവച്ചുകൊണ്ട് നടത്തിയ ചർച്ചകൾ തന്നെയാണ് ഖത്തറിൻ്റെ രാഷ്ട്രീയ വിജയം.


ലോകകപ്പിന്റെ ഉദ്ഘാടന വേദിയിലേക്ക് ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിനെ ക്ഷണിച്ചതും അവരുടെ നിലപാടിന്റെ അടയാളപ്പെടുത്തലായിരുന്നു. പാശ്ചാത്യർക്ക് ഖത്തറിനോടുള്ള വിയോജിപ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഫലസ്തീന് ഖത്തർ നൽകുന്ന പിന്തുണയായിരുന്നു. ലോക മാമാങ്ക വേദിയിൽ ഫലസ്തീനെ ഖത്തർ മാറ്റിനിർത്തിയാൽ അത് ചർച്ചക്കുപോലും വഴിവെക്കാത്ത കാര്യങ്ങളിലൊന്നായി മാറുമായിരുന്നു. എന്നാൽ നിലപാടുകൾ അന്നും ഇന്നും ഒന്നാണെന്ന് വ്യക്തമാക്കിയാണ് മഹമൂദ് അബ്ബാസിനെ അവർ ലോകകപ്പിന്റെ ഉദ്ഘാടന വേദിയിലേക്ക് എത്തിച്ചത്. എല്ലാവരും സ്‌നേഹിക്കപ്പെടേണ്ടവരും സംരക്ഷക്കിപ്പെടേണ്ടവരുമാണെന്ന് അതിലൂടെ ലോക രാജ്യങ്ങളെ പഠിപ്പിക്കാൻ ഖത്തറിനായി.


ഉദ്ഘാടന ചടങ്ങിന്റെ കടിഞ്ഞാൺ ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഖനീം അൽ മുഫ്താഹിനെയും ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനെയും ഏൽപ്പിച്ച് എല്ലാവരും സമൻമാരാണെന്ന രാഷ്ട്രീയം അവർ പറഞ്ഞുവച്ചു. വർണ-വർഗ വിവേചനങ്ങൾക്ക് മുകളിലാണ് മാനവ സ്‌നേഹമെന്ന രാഷ്ട്രീയം ഇരുവരിലൂടെയും അറിയിച്ചതോടെ ഖത്തറിനെതിരേ വാളോങ്ങിയ പാശ്ചാത്യ രാജ്യങ്ങളിൽ പലരും പിൻവാങ്ങി. അപ്പോഴും ചിലർ ആക്രമണത്തിനുള്ള കോപ്പുകൂട്ടലുകൾ നടത്തിക്കൊണ്ടിരുന്നു. എന്നാൽ ഇതൊന്നും ഒരുതരത്തിലും ബാധിക്കുന്നില്ലെന്ന ഖത്തറിന്റെ നിലപാട് വിശ്വമാമാങ്കത്തിന് തിരശീല വീഴുന്നത് വരെ തുടർന്നു.


സ്‌റ്റേഡിയങ്ങൾക്കുള്ളിലേക്ക് മദ്യം അനുവദിക്കില്ലെന്ന ഖത്തർ തീരുമാനിച്ചപ്പോഴും പാശ്ചാത്യർ ഖത്തറിനെതിരേ അസ്ത്രങ്ങളെയ്തിരുന്നു. എന്നാൽ അവർ നിലപാടിൽ ഉറച്ചുനിന്നു. മത്സരങ്ങൾ വീക്ഷിക്കാൻ മദ്യത്തിന്റെ ലഹരി നിർബന്ധമില്ലെന്ന് പാശ്ചാത്യർക്ക് മനസിലാക്കിക്കൊടുക്കുകയും ചെയ്തു. ലോകകപ്പ് വേദികളിലെ സ്ഥിരം പ്രശ്നക്കാരായ ഇംഗ്ലണ്ട് ആരാധകർ ആയിരക്കണക്കിന് പേർ ഖത്തറിൽ വന്നിട്ടും അവരിൽ ഒരാൾ പോലും പ്രശ്‌നങ്ങളുണ്ടാക്കിയില്ലെന്നത് മാത്രം മതി ഖത്തറിന്റെ മദ്യവർജനത്തിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകാൻ. അങ്ങനെ ലോകത്തിന് മുന്നിൽ അവർ ലോകകപ്പു കൊണ്ട് പറഞ്ഞുവച്ചിരിക്കുന്നത് മാനവസ്‌നേഹം എന്നതിന് മുകളിൽ മറ്റൊന്നിനും സ്ഥാനമില്ലെന്ന ഹൃദയപക്ഷ രാഷ്ട്രീയമാണ്.


മൈതാനത്തിന്
പുറത്തെ കളി


കേരളത്തേക്കാൾ കുറഞ്ഞ ഭൂവിസ്തൃതിയുള്ള, മലപ്പുറത്തിന്റെ അത്രപോലും ജനസംഖ്യയില്ലാത്ത രാജ്യം കാൽപന്തിന്റെ വിശ്വമാമാങ്കത്തിന് വേദിയായി അഭിമാനത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ നമ്മൾ അതിവൈകാരികതയിലേക്ക് പോയി കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുകയാണ് ചെയ്യുന്നത്. ഫൈനലിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഫ്രാൻസിൽ കലാപം പൊട്ടിപ്പുറപ്പെട്ട വാർത്ത കേട്ടുകൊണ്ടിരിക്കുമ്പോഴാണ് കേരളത്തിലും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത് കളിയെ കളിയായി കാണാൻ സാധിക്കാത്തതിന്റെ ആകത്തുകയാണ്. കണ്ണൂരിൽ മൂന്ന് പേർക്ക് വെട്ടേൽക്കുന്നു, എറണാകുളത്ത് പൊലിസിനെ മർദിക്കുന്നു, മറ്റ് പലയിടങ്ങളിലും സമാന സംഭവങ്ങൾ അരങ്ങേറുന്നു. ബ്രസീൽ പരാജയപ്പെട്ടതിനെ തുടർന്ന് യുവാവ് തൃശൂരിൽ അബോധാവസ്ഥയിലാകുന്നു, പലയിടത്തും മരണങ്ങൾ വരെ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കാൽപന്തിനെ അതിവൈകാരികമായി സമീപിക്കുന്നതിന്റെ ദുരന്ത ഫലങ്ങളാണ് ഇവയെല്ലാം.
കാൽപന്തെന്നത് ആസ്വദിക്കപ്പെടേണ്ടതാണ്. അതിന് അതിവൈകാരികതയുമായി യാതൊരു ബന്ധവുമില്ല. കളിക്കളത്തിലെ 22 പേരിലേക്ക് ലോകം ചുരുങ്ങുമ്പോഴാണ് കാൽപന്താസ്വാദനം പൂർണമാവുന്നത്. എന്നാൽ പലപ്പോഴും സംഭവിക്കുന്നത് അവിടേക്ക് മറ്റു പല ഘടകങ്ങളും കടന്നുവരുന്നതാണ്. ഇത്തരം ഘടകങ്ങളാണ് കാൽപന്തിനെ അതിവൈകാരികമാക്കുന്നത്. ഇതാവട്ടെ കലാപങ്ങളടക്കം ഉണ്ടാക്കാനും ഉതകുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  8 minutes ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  27 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  35 minutes ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  41 minutes ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago