HOME
DETAILS
MAL
കെ.പി.സി.സി ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍ അന്തരിച്ചു
backup
December 20 2022 | 03:12 AM
തിരുവനന്തപുരം: കെ.പി.സി.സി ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍ (73) അന്തരിച്ചു. തിരുവനന്തപുരത്താണ് അന്ത്യം. സമുന്നത കോണ്‍ഗ്രസ് നേതാവും കെപിസിസിമുന്‍ പ്രസിഡന്റും മുന്‍ ധനകാര്യമന്ത്രിയുമായിരുന്ന എസ്. വരദരാജന്‍ നായരുടെ മകനാണ്.
യൂണിവേഴ്‌സിറ്റി കോളജില്‍ കെഎസ്‌യുവിന്റെ കരുത്തനായ നേതാവായിരുന്നു പ്രതാപചന്ദ്രന്‍. കെഎസ്‌യു ജില്ലാ പ്രസിഡന്റായിട്ടുണ്ട്. ഇതിനിടെ രാഷ്ട്രീയ രംഗത്ത് നിന്ന് അവധിയെടുത്ത് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തന മേഖലയില്‍ ഉപരിപഠനത്തിനു പോയി. മടങ്ങിയെത്തിയ പ്രതാപചന്ദ്രന്‍ പിന്നീട് പാര്‍ട്ടി മുഖപത്രത്തില്‍ ജോലി ചെയ്തിരുന്നു. ഇതിനൊപ്പം തൊഴിലാളി യൂണിയന്‍ രംഗത്തും സജീവമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."