തണ്ണിമത്തന്റെ വിത്ത് കളയാനുള്ളതല്ല; ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
തണ്ണിമത്തന്‍ നമ്മളില്‍ പലര്‍ക്കും കഴിക്കാന്‍ താത്പര്യമുള്ള ഫലവര്‍ഗ്ഗം ആയിരിക്കും. എന്നാല്‍ തണ്ണിമത്തന്റെ വിത്ത് ഒഴിവാക്കിയാണ് നമ്മളില്‍ കൂടുതല്‍ പേരും അത് കഴിക്കുന്നുണ്ടായിരിക്കുക. എന്നാല്‍ തണ്ണിമത്തനെ പോലെ തന്നെ ആരോഗ്യദായകമാണ് അതിന്റെ വിത്തുകളും.
തണ്ണിമത്തന്‍ വിത്തുകള്‍ പ്രതിരോധശേഷിയും ഹൃദയാരോഗ്യവും വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ഈ ആരോഗ്യകരമായ കൊഴുപ്പുകള്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദയാഘാതം ഒഴിവാക്കുന്നതിനും പ്രധാനമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും തണ്ണിമത്തന്റെ വിത്ത് സഹായിക്കും.
തണ്ണിമത്തന്‍ വിത്തുകളില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. തണ്ണിമത്തന്‍ വിത്തുകളില്‍ കാണപ്പെടുന്ന നാരുകളും അപൂരിത കൊഴുപ്പുകളും ദഹന ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും പതിവായി മലവിസര്‍ജ്ജനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
തണ്ണിമത്തന്‍ വിത്തുകള്‍ കഴിക്കുന്നത് ദഹനം വര്‍ദ്ധിപ്പിക്കുന്നതിന് ഗുണം ചെയ്യും. തണ്ണിമത്തന്‍ വിത്തുകളില്‍ ധാരാളമായി കാണപ്പെടുന്ന പ്രോട്ടീനുകള്‍, ഇരുമ്പ്, മഗ്‌നീഷ്യം, സിങ്ക്, ചെമ്പ് എന്നിവ മുടിയുടെ ആരോഗ്യത്തിനും സഹായകരമാണ്. ഈ വിത്തുകള്‍ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിയെ ശക്തിപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനു പുറമേ പേശികളെ ശക്തിപ്പെടുത്തുന്നതിനും തണ്ണിമത്തന്‍ വിത്ത് സഹായകരമാണ്. തണ്ണിമത്തന്‍ വിത്തില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം നല്ല ഹൃദയ പ്രവര്‍ത്തനവും ശരിയായ രക്തസമ്മര്‍ദ്ദവും നിലനിര്‍ത്തുന്നു.
Content Highlights:Benefits of watermelon seeds you should know
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."