വിശ്രമ ജീവിതം ആഘോഷിക്കാൻ റിട്ടയർമെന്റ് വിസയുമായി ദുബൈ
ദുബൈ: ജോലിയിൽ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവർക്കായി ഒരു പുതിയ വിസ ആരംഭിച്ചിരിക്കുകയാണ് ദുബൈ. റിട്ടയർമെന്റ് വിസ എന്ന പേര് നൽകിയാണ് വിസ തുടങ്ങിയിരിക്കുന്നത്. 5 വർഷത്തേക്കാണ് വിസയുടെ കാലാവധി. റിട്ടയർമെന്റ് കഴിഞ്ഞവർക്ക് സ്വന്തമായി വരുന്നതിനൊപ്പം ഭാര്യയെയും കുട്ടികളെയും സ്പോൺസർ ചെയ്യാൻ സാധിക്കും. 55 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യുഎഇയിലോ മറ്റെവിടെയെങ്കിലുമോ കുറഞ്ഞത് 15 വർഷമെങ്കിലും ജോലി ചെയ്തവർ ആയിരിക്കണം അവർ.
അപേക്ഷാ രേഖകൾ
പാസ്പോർട്ട് പകർപ്പ്.
> പെൻഷൻ എത്രയാണ് കാണിക്കുന്ന രേഖകൾ സമർപ്പിക്കണം
> നിലവിൽ യുഎഇ റസിഡന്റ് ആണെങ്കിൽ വിസയുടെ പകർപ്പ്.
> ഭാര്യയേയും കുട്ടികളേയും കൊണ്ടുവരുന്നുണ്ടെങ്കിൽ വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.
> എമിറേറ്റ്സ് ഐഡിയുടെ പകർപ്പ്.
> വരുമാനത്തിന്റെ അടിസ്ഥാനം എന്താണ് എന്ന് തെളിയിക്കുന്നരേഖകൾ.
കെെവശം കരുത്തേണ്ട മറ്റു രേഖകൾ
വിമരിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച ലറ്റർ സമർപ്പിക്കണം.
> 10 ലക്ഷം ദിർഹത്തിന്റെ നിക്ഷേപം 3 വർഷമായെന്ന് കാാണിക്കുന്ന രേഖകൾ.
> 6 മാസ ബാങ്ക് സ്റ്റേറ്റ്മെന്റ് സമർപ്പിക്കണം.
> ഏതെങ്കിലും കമ്പനിയുടെ പേരിലാണ് വസ്തുവെങ്കിൽ 100% ഓഹരിയും അപേക്ഷകന്റെ പേരിൽ ആയിരിക്കണം.
> വസ്തു അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ ആധാരത്തിന്റെ പകർപ്പ് സമർപ്പിക്കണം.
> ദുബായിലുള്ള വസ്തുവാണ് കാണിക്കുന്നതെങ്കിൽ 10 ലക്ഷം ദിർഹം വിലയുള്ള തിന്റെ സാക്ഷ്യപത്രം സമർപ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."