HOME
DETAILS

ജുഡിഷ്യറിയുടെ നെഞ്ചിലും ആണിയടിക്കുന്നു

  
backup
November 21 2023 | 17:11 PM

editorial-today-2


ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതിനും സ്ഥലം മാറ്റുന്നതിനും സുപ്രിംകോടതി കൊളീജിയം നൽകിയ ശുപാർശകളിൽനിന്ന് തെരഞ്ഞെടുത്ത് നിയമനം നടത്തുന്ന കേന്ദ്രസർക്കാർ നടപടിയെ വീണ്ടും ശക്തമായി വിമർശിച്ചിരിക്കുകയാണ് സുപ്രിംകോടതി. ഗുജറാത്ത് ഹൈക്കോടതിയിൽനിന്ന് ആറുപേരെ സ്ഥലം മാറ്റാനാണ് അടുത്തിടെ കൊളീജിയം ശുപാർശ ചെയ്തത്. ഇതിൽ രണ്ടുപേരെ സ്ഥലം മാറ്റി. എന്നാൽ ബാക്കി നാലുപേരെ സ്ഥലം മാറ്റിയില്ല. മറ്റൊരു സംഭവത്തിൽ, സ്ഥലം മാറ്റത്തിന് ശുപാർശ ചെയ്ത പതിനൊന്ന് പേരിൽ അഞ്ച് പേരെ സ്ഥലം മാറ്റി ഉത്തരവിറക്കി.

ശേഷിക്കുന്ന ആറ് സ്ഥലംമാറ്റങ്ങൾ നടപ്പാക്കിയില്ല. കൊളീജിയത്തിന് ശുപാർശ ചെയ്യാനുള്ള അധികാരമാണുള്ളത്. അത് നടപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കേണ്ടത് കേന്ദ്ര നിയമമന്ത്രാലയമാണ്. മന്ത്രാലയം അത് ചെയ്യുന്നില്ല. ദീർഘകാലമായി കൊളീജിയവും കേന്ദ്രവും തമ്മിൽ ഇതിന്റെ പേരിൽ ഏറ്റുമുട്ടലുകൾ നടക്കുന്നു. കൊളീജിയം നൽകുന്ന ശുപാർശകളിൽ അമ്പത് ശതമാനം പോലും നടപ്പാകുന്നില്ലെന്നാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.


രണ്ട് അഭിഭാഷകരെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാനുള്ള കൊളീജിയം ശുപാർശ അംഗീകരിക്കാത്ത കേന്ദ്രത്തിന്റെ നടപടിയാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതിയുടെ വിമർശനത്തിനിരയായ മറ്റൊന്ന്. കുറച്ചു നാളുകളായി സുപ്രിംകോടതി കേന്ദ്രത്തിനെതിരേ സമാന ആക്ഷേപമുന്നയിക്കുന്നു. കേന്ദ്രം മടക്കുന്ന ശുപാർശകൾ കൊളീജിയം വീണ്ടും ശുപാർശ ചെയ്യുകയും നിയമനം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

എന്നിട്ടും നിയമനം നടക്കുന്നില്ല. എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ ചിലരെ ജഡ്ജിമാരായി നിയമിക്കണമെന്ന ശുപാർശ അംഗീകരിക്കാതിരിക്കുന്നത്.
ചിലരുടെ പേരുകൾ ആവർത്തിച്ചു ശുപാർശ ചെയ്തിട്ടും കേന്ദ്രം നിയമനം നൽകാതിരിക്കുന്നത് എന്തു കാരണത്താലാണ്. രാജ്യത്തെ സ്വതന്ത്ര ജുഡിഷ്യറിയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണർത്തുന്ന ചോദ്യമാണത്.

അഭിഭാഷകൻ അമിതേഷ് ബാനർജിയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാൻ സുപ്രിംകോടതി കൊളീജിയം ആവർത്തിച്ച് ശുപാർശ ചെയ്തിട്ടും കേന്ദ്രസർക്കാർ അംഗീകരിക്കാതിരുന്നത് 2004ൽ ഗോധ്ര തീവണ്ടി തീവയ്പ്പ് അന്വേഷിച്ച കമ്മിഷന് നേതൃത്വം നൽകിയ ജസ്റ്റിസ് യു.സി ബാനർജിയുടെ മകനാണ് അമിതേഷ് എന്നതു കൊണ്ടാണ്. ഗോധ്രയിൽ തീവണ്ടി കത്തിച്ചത് വിശാല ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു ഈ റിപ്പോർട്ട് പുറത്തുവരുംവരെ മോദിയുടെയും ബി.ജെ.പിയുടെയും വാദം.

എന്നാൽ, വണ്ടിക്കുള്ളിൽ നിന്ന് തീപടർന്നതാണ് തീവണ്ടി കത്താൻ കാരണമായതെന്നായിരുന്നു റിപ്പോർട്ടിലെ ഉള്ളടക്കം. എസ് 6 കോച്ച് വളഞ്ഞ മുസ്‌ലിംകൾ കർസേവകരെ മനപ്പൂർവം മണ്ണെണ്ണയൊഴിച്ച് കത്തിച്ചുവെന്നാണ് പൊലിസ് റിപ്പോർട്ടിലുള്ളത്. എന്നാൽ ഇതിന്റെ യുക്തിരാഹിത്യം ബാനർജി റിപ്പോർട്ട് തുറന്നുകാട്ടുന്നുണ്ട്.


എന്താണ് ജുഡിഷ്യറിയിൽ പിടിമുറുക്കുന്നതിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന ചോദ്യത്തിനാണ് ഉത്തരം കിട്ടേണ്ടത്. ഇന്ത്യൻ ഭരണഘടനയെ ജുഡിഷ്യറിയിലൂടെ ഒരു ഹിന്ദു ഡോക്യുമെന്ററായി വ്യാഖ്യാനിക്കുകയും അതിലൂടെ ചോരപൊടിയാതെ തന്നെ ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യം നേടുകയുമാണ് സംഘ്പരിവാറിന്റെ ലക്ഷ്യമെന്ന ദേശീയ ജുഡിഷ്യൽ അക്കാദമി മുൻ ഡയരക്ടറും നാഷനൽ ലോ സ്‌കൂൾ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറുമായ പ്രൊഫ. മോഹൻ ഗോപാലിന്റെ നിരീക്ഷണം ഈ ഘട്ടത്തിലാണ് സുപ്രധാനമാകുന്നത്.

അതിന്റെ ഭാഗമായി എൻ.ഡി.എ സർക്കാരിന്റെ കാലത്ത് ഒമ്പത് തിയൊക്രാറ്റിക് ജഡ്ജിമാർ നിയമിക്കപ്പെട്ടിട്ടുണ്ടെന്നും മോഹൻ ഗോപാൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭരണഘടനയ്ക്ക് പുറത്ത് മതതത്വങ്ങളും വിശ്വാസങ്ങളും ആധാരമാക്കി നീതിന്യായ തീർപ്പുകളിലേക്കെത്തുന്ന രീതിയാണ് തിയൊക്രാറ്റിക് ജുഡിഷ്യൽ മെത്തഡോളജി. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന നിയമവാഴ്ചയുടെ നിരാകരണവും നിഷേധവുമാണ് ഈ രീതിശാസ്ത്രം പ്രയോഗിക്കപ്പെടുമ്പോൾ ഉണ്ടാവുന്നത്.

ഭരണഘടന ഹിന്ദു ഡോക്യുമെന്റായി സുപ്രിംകോടതി ജഡ്ജിമാർ വായിച്ചാൽ ഹിന്ദുരാഷ്ട്ര സ്ഥാപനമാണ് എല്ലാ അർഥത്തിലും നടക്കുകയെന്നും പ്രൊഫ. മോഹൻ ഗോപാൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ജുഡിഷ്യറി മാത്രമാണ് ഇപ്പോൾ പൂർണമായും സംഘ്പരിവാറിന്റെ നിയന്ത്രണത്തിലെത്താത്ത ഭരണഘടനാ സ്ഥാപനം. ജഡ്ജിമാരുടെ നിയമനത്തെ സ്വാധീനിക്കാനായാൽ ജുഡിഷ്യറിയും നിയന്ത്രണത്തിലാകും. പതുക്കെയെങ്കിലും ഈ ലക്ഷ്യത്തിലേക്ക് സംഘ്പരിവാർ മുന്നേറിക്കൊണ്ടിരിക്കുന്നുണ്ട്.

നിലവിൽ നിയമിക്കേണ്ട ജഡ്ജിമാരെ തീരുമാനിക്കുന്നതിൽ സർക്കാരിന് റോളില്ല. ചീഫ് ജസ്റ്റിസ് അടക്കം സുപ്രിംകോടതിയിലെ മുതിർന്ന അഞ്ചു ജഡ്ജിമാർ ഉൾപ്പെടുന്ന കൊളീജിയമാണ് ഇതിനായി ജഡ്ജിമാരെ ശുപാർശ ചെയ്യുന്നത്. ഹൈക്കോടതിയിലും സുപ്രിംകോടതിയിലും നിയമിക്കേണ്ട ജഡ്ജിമാർ, അവരുടെ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങളാണ് കൊളീജിയം തീരുമാനിക്കുന്നത്. എന്നാൽ ശുപാർശകളിൽ നിയമനം നടത്തേണ്ട സർക്കാർ ഇതിൽ കള്ളക്കളി നടത്തുന്നുവെന്നതാണ് പ്രശ്‌നം.


2014ലാണ് കൊളീജിയം സംവിധാനം ഇല്ലാതാക്കാനും നിയമനത്തിനുള്ള അധികാരം തങ്ങൾക്കാക്കാനും കേന്ദ്ര സർക്കാർ ആദ്യമായി ശ്രമം നടത്തിയത്. അതിനുവേണ്ടി സർക്കാർ നാഷണൽ ജുഡിഷ്യൽ അപ്പോയ്‌മെന്റ്‌സ് കമ്മിഷൻ ആക്ട് കൊണ്ടുവരികയും ചെയ്തു. ചീഫ് ജസ്റ്റിസ്, രണ്ടു മുതിർന്ന ജഡ്ജിമാർ, കേന്ദ്ര നിയമമന്ത്രി, സെലക്ഷൻ കമ്മിറ്റി നിശ്ചയിക്കുന്ന രണ്ടുപേർ എന്നിവരാണ് കമ്മിഷനിലുണ്ടാകുക. എന്നാൽ, 2015ൽ സുപ്രിംകോടതി ഈ നിയമം റദ്ദാക്കുകയും കൊളീജിയം സംവിധാനത്തെ നിലനിർത്തുകയും ചെയ്തു.

അന്നുമുതലാണ് കേന്ദ്രവും സുപ്രിംകോടതിയും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ പരസ്യമാകുന്നത്.ജുഡിഷ്യറിയെ സംബന്ധിച്ച് ഭരണഘടനയോടുള്ള കൂറും അതിനെ പ്രതിരോധിക്കാനുള്ള സ്വാതന്ത്ര്യവും പരമപ്രധാനമാണ്. രാജ്യത്തെ കൊളീജിയം സംവിധാനം പൂർണമായും കുറ്റമറ്റതാണെന്നല്ല. പ്രതിഭാധനരായ ജഡ്ജിമാരുടെയും സ്ത്രീകളുൾപ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെയും പ്രാതിനിധ്യക്കുറവും അടിയന്തര പരിഹാരം ആവശ്യമുള്ള പ്രശ്‌നങ്ങളാണ്.

ജുഡിഷ്യറി എക്‌സിക്യൂട്ടീവിൽ നിന്ന് സ്വതന്ത്രമായിരിക്കണമെന്ന് നിയമനിർമാണ സഭയിൽ ആവർത്തിച്ചു പറഞ്ഞത് ഭരണഘടനാ ശിൽപി ബി.ആർ അംബേദ്കറാണ്. ജുഡിഷ്യറി കൂടി സംഘ്പരിവാർ നിയന്ത്രണത്തിലാകുന്നത് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടിക്കലാവും.

Content Highlights:editorial today



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago