മൂന്ന് ജില്ലകള്‍ക്ക് യെല്ലോ, ഒരിടത്ത് ഓറഞ്ച് അലര്‍ട്ടുകള്‍; ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം
മൂന്ന് ജില്ലകള്‍ക്ക് യെല്ലോ, ഒരിടത്ത് ഓറഞ്ച് അലര്‍ട്ടുകള്‍; ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോമാറിന് മേഖലയില്‍ നിന്ന് മധ്യ പടിഞ്ഞാറന്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് കിഴക്കന്‍ കാറ്റിന്റെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നതാണ് ഇവിടെ മഴ കനക്കാന്‍ കാരണം. ഇന്ന് നാല് ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പുള്ളത്. അതില്‍ തന്നെ എറണാകുളം, മലപ്പുറം, പത്തനംതിട്ട ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടും, ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
നവംബര്‍ 24 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും, ശക്തമായ കാറ്റും തുടരുമെന്നാണ് പ്രവചനം. ഇന്ന് ജാഗ്രത നിര്‍ദേശം നല്കിയ ജില്ലകള്‍ക്ക് പുറമെ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും ഒറ്റപ്പെടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ, മിതമായതോ ആയ മഴ പെയ്യുമെന്നാണ് പ്രവചനം.
തീരദേശ ജാഗ്രത നിര്‍ദേശം
22.11.2023 : കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്നാട് തീരം, ശ്രീലങ്കന്‍ തീരത്തിന്റെ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്ധ്രപ്രദേശ് തീരത്തിന്റെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിയ്ക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എങ്കിലും ഇവിടങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.
വരും ദിവസങ്ങളിലെ അലര്‍ട്ടുകള്‍
ഓറഞ്ച് അലര്‍ട്ട്
23-11-2023 : പത്തനംതിട്ട, ഇടുക്കി
മഞ്ഞ അലര്‍ട്ട്
22-11-2023 : പത്തനംതിട്ട, എറണാകുളം, മലപ്പുറം
23-11-2023 : തിരുവനന്തപുരം, എറണാകുളം
24-11-2023 : എറണാകുളം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."