പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേരിക്കയിലേക്ക്; കൊവിഡും അഫ്ഗാന്‍ വിഷയവും ചര്‍ച്ച ചെയ്യും
ന്യൂഡല്‍ഹി: ഈ മാസം 26 വരെ നീളുന്ന അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാഷിങ്ടണിലെത്തും.
ജോ ബൈഡന്‍ പ്രസിഡന്റായി ചുമതലയേറ്റശേഷം മോദിയുടെ ആദ്യത്തെ യു.എസ് സന്ദര്‍ശനമാണിത്. 24നാണ് മോദി -ബൈഡന്‍ കൂടിക്കാഴ്ച. 23ന് വിവിധ കമ്പനികളുടെ സി.ഇ.ഒമാരുമായി കൂടിക്കാഴ്ച നടത്തും.
തുടര്‍ന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയും കാണും. ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ തലവന്മാര്‍ പങ്കെടുക്കുന്ന ഖ്വാദ് ഉച്ചകോടിയാണ് മോദിയുടെ സന്ദര്‍ശനത്തിലെ പ്രധാന അജണ്ട. തുടര്‍ന്ന് യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാനായി ന്യൂയോര്‍ക്കിലെത്തും.
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിയോടൊപ്പം വിവിധ കൂടിക്കാഴ്ചകളില്‍ പങ്കെടുക്കും. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കന്‍ പിന്‍മാറ്റമുണ്ടാക്കിയ പ്രതിസന്ധി പ്രധാന ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്. കൊവിഡ് തീവ്രവാദം, അതിര്‍ത്തി കടന്നുള്ള ഭീകരവാദം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."