HOME
DETAILS
MAL
പ്രധാനമന്ത്രിയുടെ നടപടി സ്വാഗതാര്‍ഹമെന്ന് ബാഡ്മിന്റണ്‍ അസോസിയേഷന്
backup
August 27 2016 | 19:08 PM
ന്യൂഡല്‍ഹി: അടുത്ത മൂന്നു ഒളിംപിക്സുകളില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി സ്വാഗതാര്‍ഹമാണെന്ന് ബാഡ്മിന്റണ്‍ അസോസിയേഷന്. പ്രധാനമന്ത്രിയുടെ നടപടി ദീര്‍ഘവീക്ഷണത്തോടെയുള്ളതാണ്. ഇതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബാഡ്മിന്റണ്‍ അസോസിയേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. അഖിലേഷ് ദാസ് ഗുപ്ത വ്യക്തമാക്കി.
ഇനിയുള്ള ഒളിംപിക്സുകളില്‍ കായിക മേഖലയെ മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രിയുമായി കായിക മന്ത്രാലയവുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു. നേരത്തെ പ്രത്യേക സംഘത്തെ നിയോഗിച്ച മോദി കായിക താരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം, പരിശീലനം മെച്ചപ്പെടുത്താനുള്ള സംവിധാനങ്ങള്‍ എന്നിവ മികച്ചതാക്കുമെന്നും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."