പ്രവാസികൾക്ക് സന്തോഷവാർത്ത; എയർ അറേബ്യ റാസൽഖൈമ - കോഴിക്കോട് സർവിസിന് ഇന്ന് തുടക്കമാകും
പ്രവാസികൾക്ക് സന്തോഷവാർത്ത; എയർ അറേബ്യ റാസൽഖൈമ - കോഴിക്കോട് സർവിസിന് ഇന്ന് തുടക്കമാകും
റാസൽഖൈമ: എയർ അറേബ്യ റാസൽഖൈമ - കോഴിക്കോട് സർവിസിന് ഇന്ന് തുടക്കമാകും. ഇന്ന് ഉച്ചയ്ക്ക് 1.30ന് റാസൽഖൈമ രാജ്യാന്തര വിമാനത്താവളം വിഐപി ലോഞ്ചിൽ ഉദ്ഘാടന പരിപാടികൾ നടക്കും. ആഴ്ചയിൽ മൂന്ന് സർവിസുകളാണ് റാസൽഖൈമ - കോഴിക്കോട് റൂട്ടിൽ ഉണ്ടാവുക. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് കോഴിക്കോട്ടേക്കും തിരിച്ചും ബജറ്റ് സർവിസായ എയർ അറേബ്യ പറക്കുക.
ബുധൻ, വെള്ളി ദിവസങ്ങളിൽ യുഎഇ സമയം ഉച്ചയ്ക്ക് 2.55ന് റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന എ 320 വിമാനം ഇന്ത്യൻ സമയം രാത്രി 8.10ന് കോഴിക്കോട്ടെത്തും. ഈ ദിവസങ്ങളിൽ രാത്രി 8.50 ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന മടക്ക വിമാനം 11.25ന് റാസൽഖൈമയിലെത്തും.
ഞായറാഴ്ചകളിൽ രാവിലെ 10.55ന് റാസല്‍ഖൈമയിൽ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.10ന് കോഴിക്കോട്ടെത്തും. വെള്ളിയാഴ്ച കോഴിക്കോട് നിന്ന് വൈകിട്ട് 4.50 ന് പുറപ്പെടുന്ന വിമാനം 7.25ന് റാസൽഖൈമയിലെത്തും.
മധ്യപൂർവദേശത്തെയും വടക്കൻ ആഫ്രിക്കയിലെയും ആദ്യത്തെ ഏറ്റവും വലിയ ബജറ്റ് വിമാന സർവിസാണ് എയർ അറേബ്യ. ഗൾഫ് രാജ്യങ്ങളിൽ ഏറെ പേർ ജോലിയെടുക്കുന്ന മലബാർ മേഖലയിലെ കോഴിക്കോട് നിന്ന് യുഎഇയിലേക്ക് ഒരു വിമാനം കൂടി എത്തുന്നതോടെ പ്രവാസികൾക്ക് ഇത് ഏറെ ആശ്വാസകരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."