ക്രിസ്മസ്, പുതുവത്സരം: സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു
തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര തിരക്ക് പരിഗണിച്ച് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. കേരളത്തിലേക്ക് 17 അധിക സര്‍വീസുകളാണ് ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചത്.
എറണാകുളം ചെന്നൈ, എറണാകുളം താംബരം, എറണാകുളം വേളാങ്കണ്ണി, കൊല്ലം ചെന്നൈ എഗ്മോര്‍ റൂട്ടുകളിലാണ് സര്‍വീസ്. വ്യാഴാഴ്ച മുതല്‍ ജനുവരി രണ്ടുവരെയാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കുക.22ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെടുന്ന ട്രെയിനാണ് ആദ്യ സ്‌പെഷ്യല്‍ ട്രെയിന്‍. 23ന് ചെന്നൈ എഗ്മോര്‍ കൊല്ലം, ചെന്നൈ എറണാകുളം ജംഗ്ഷന്‍, 24ന് എറണാകുളം ജംഗ്ഷന്‍ വേളാങ്കണ്ണി, 25ന് കൊല്ലം ചെന്നൈ എഗ്മോര്‍, വേളാങ്കണ്ണി എറണാകുളം ജംഗ്ഷന്‍, 26ന് ചെന്നൈ എഗ്മോര്‍ കൊല്ലം, എറണാകുളം ജംഗ്ഷന്‍ താംബരം, 27ന് താംബരം എറണാകുളം ജംഗ്ഷന്‍, കൊല്ലം ചെന്നൈ എഗ്മോര്‍, 28ന് ചെന്നൈ എഗ്മോര്‍ കൊല്ലം, 29ന് കൊല്ലം ചെന്നൈ എഗ്മോര്‍, 30ന് ചെന്നൈ എഗ്മോര്‍ കൊല്ലം, 31ന് എറണാകുളം ജംഗ്ഷന്‍ വേളാങ്കണ്ണി, ജനുവരി ഒന്നിന് കൊല്ലം ചെന്നൈ എഗ്മോര്‍, വേളാങ്കണ്ണി എറണാകുളം ജങ്ഷന്‍, രണ്ടിന് എറണാകുളം ജംഗ്ഷന്‍ താംബരം എന്നിങ്ങനെയാണ് സര്‍വീസ്.
#ChristmasSpecial and #NewYear Special trains #SouthernRailway pic.twitter.com/7eq125ur3K
— Southern Railway (@GMSRailway) December 20, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."