രാഷ്ട്രീയ സമ്മര്‍ദംകൊണ്ട് നവകേരള സദസ്സിന് വിദ്യാര്‍ഥികളെ അയച്ചാല്‍ അധ്യാപകര്‍ക്കെതിരെ നിയമപോരാട്ടം നടത്തും: എം.എസ്.എഫ്
കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസിന് രാഷ്ട്രീയ സമ്മര്‍ദം കൊണ്ട് വിദ്യാര്‍ഥികളെ പറഞ്ഞയച്ചാല്‍ അധ്യാപകര്‍ക്കെതിരെ നിയമ പോരാട്ടങ്ങള്‍ക്ക് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്. വ്യക്തിപരമായ ശമ്പളവും പെന്‍ഷനുമടക്കം ലഭിക്കാനാവാത്ത വിധം നിയമ പോരാട്ടങ്ങള്‍ക്ക് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്ന് നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.
നവകേരള സദസ്സില്‍ വിദ്യാര്‍ഥികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഒരു സ്കൂളില്‍ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണമെന്നായിരുന്നു നിര്‍ദേശം. മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ വിളിച്ചു ചേര്‍ത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.സ്കൂളുകള്‍ക്ക് അവധി നല്‍കാനും നിര്‍ദേശമുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
രാഷ്ട്രീയ സമ്മര്‍ദത്താല്‍ വിദ്യാര്‍ത്ഥികളെ നവകേരള സദസ്സിന് വിട്ടു കൊടുക്കുന്ന സ്കൂള്‍ അധികൃതരോടും പ്രിന്‍സിപ്പള്‍ / ഹെഡ് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരോട് പറഞ്ഞേക്കാം. വ്യക്തിപരമായ ശമ്പളവും പെന്‍ഷനുമടക്കം ലഭിക്കാനാവാത്ത വിധം നിയമ പോരാട്ടങ്ങള്‍ക്ക് എം.എസ്.എഫ് നേതൃത്വം നല്‍കും.
രാഷ്ട്രീയ സമ്മര്‍ദംകൊണ്ട് നവകേരള സദസ്സിന് വിദ്യാര്‍ഥികളെ അയച്ചാല്‍ അധ്യാപകര്‍ക്കെതിരെ നിയമപോരാട്ടം നടത്തും: പികെ നവാസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."