യുഎഇ 52-ാം ദേശീയ ദിനാഘോഷങ്ങള്‍ എക്‌സ്‌പോ സിറ്റിയില്‍
ദുബൈ: യുഎഇയുടെ ഔദ്യോഗികമായ 52-ാം ദേശീയ ദിനാഘോഷങ്ങള്‍ ഡിസംബര്‍ 2ന് ദുബൈ എക്‌സ്‌പോ സിറ്റിയില്‍ ഒരുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
കോപ് 28നോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍ നൂതന സാങ്കേതിക വിദ്യകളും മറ്റു വികസന കാര്യങ്ങളും അവതരിപ്പിക്കും. ചരിത്രത്തിലുടനീളമുള്ള ഐക്യത്തിന്റെയും സുസ്ഥിരതയുടെയും വിവിധ ഘടകങ്ങളിലൂടെ രാജ്യത്തിന്റെ സമ്പന്നമായ പൈതൃകം ആഘോഷത്തിനിടെ പ്രദര്‍ശിപ്പിക്കുന്നതാണ്.
കലാ, സാംസ്‌കാരിക, ശാസ്ത്ര പ്രകടനങ്ങളിലൂടെയും കഥപറച്ചിലിലൂടെയും കാലാവസ്ഥാ വെല്ലുവിളികളെ മറികടക്കാന്‍ ലോകം സഹകരിക്കുന്ന സുസ്ഥിര ഭാവിയെ കുറിച്ചുള്ള യുഎഇയുടെ കാഴ്ചപ്പാട് അവതരിപ്പിക്കും.
ഔപചാരിക ചടങ്ങ് ഡിസംബര്‍ 2ന് എല്ലാ പ്രാദേശിക ടിവി ചാനലുകളിലും ഔദ്യോഗിക വെബ്‌സൈറ്റായ ംംം.ഡിശീിഉമ്യ.മല ലും തത്സമയം സംപ്രേഷണം ചെയ്യും.
തുടര്‍ന്ന്, ഡിസംബര്‍ 5 മുതല്‍ 12 വരെ പ്രദര്‍ശനം പൊതുജനങ്ങള്‍ക്കായി നടത്തും. ടിക്കറ്റുകളുടെ വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
യുനെസ്‌കോയുടെ അദൃശ്യ പൈതൃക പട്ടികയില്‍ യുഎഇയുടെ പാരമ്പര്യങ്ങളിലൊന്നായ നെയ്ത്ത് ഉള്‍പ്പെട്ടിട്ടുണ്ട്. ഗ്രാമീണ സമൂഹങ്ങളിലെ ബദൂയിന്‍ സ്ത്രീകളുടെ ഒരു പരമ്പരാഗത കലാരൂപമാണിത്.ണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."