HOME
DETAILS
MAL
മന്ത്രി വാസവന് അടച്ച അധ്യായം മുഖ്യമന്ത്രി തുറന്നതെന്തിന്; നാര്‍ക്കോട്ടിക് വിവാദത്തില്‍ സര്‍ക്കാരിന്റേത് കള്ളക്കളിയെന്ന് വിഡി സതീശന്
backup
September 22 2021 | 06:09 AM
തിരുവനന്തപുരം: നാര്‍ക്കോട്ടിക് വിവാദത്തില്‍ സര്‍ക്കാരിന്റേത് കള്ളക്കളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മന്ത്രി വാസവന് അടച്ച അധ്യായം മുഖ്യമന്ത്രി തുറന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. വിദ്വേഷ പ്രചരണം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും സമുദായ നേതാക്കളുടെ യോഗമം വിളിച്ച് ഒറ്റ ദിവസം കൊണ്ട് വിവാദം അവസാനിപ്പിക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ വ്യാജ ഐ.ഡി ഉപയോഗിച്ചുള്ള വിദ്വേഷ പ്രചരണം അവസാനിപ്പിക്കണം. ഇതിന് എന്ത് നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."