കനേഡിയന്‍ പൗരര്‍ക്ക് വിസ നല്‍കുന്ന നടപടികള്‍ പുനരാരംഭിച്ച് ഇന്ത്യ
ഡല്‍ഹി:കനേഡിയന്‍ പൗരര്‍ക്ക് വിസ നല്‍കുന്ന നടപടി പുനരാരംഭിച്ച് ഇന്ത്യ. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ കനേഡിയന്‍ പൗരര്‍ക്ക് വിസ നല്‍കുന്ന നടപടി പുനരാരംഭിച്ചത്.ഖലിസ്ഥാന്‍ നേതാവായ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്.
ട്രൂഡോക്ക് പുറമെ ഇന്ത്യയ്ക്ക് എതിരെയുളള ആരോപണം ശരിയാണെന്ന് തെളിയിഞ്ഞാല്‍ ഇന്ത്യന്‍ നടപടി കാനഡയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായിരിക്കുമെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളിയും അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ആരോപണം തളളി ഇന്ത്യ രംഗത്തെത്തിയിരുന്നു. നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്നും കാനഡ ഖാലിസ്താന്‍ വാദികള്‍ക്ക് താവളമൊരുക്കുകയണെന്നും ഇന്ത്യ തിരിച്ചടിച്ചു.
പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നു. പിന്നാലെയാണ് വിസ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തുന്ന തരത്തിലേക്ക് ഇന്ത്യ കടന്നത്.
Content Highlights:India resumes e-visa services for Canadian nationals
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."