ദഹനം,ഹൃദായാരോഗ്യം,ചര്‍മ്മ സംരക്ഷണം;പച്ച പപ്പായയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
പപ്പായ നമ്മളില്‍ പലരുടേയും ഇഷ്ടപ്പെട്ട ഒരു ഭക്ഷണം ആയിരിക്കും. പഴുത്ത പപ്പായ ജ്യൂസാക്കിയും അല്ലാതെയുമൊക്കെ നാം പലപ്പോഴും കഴിച്ചിട്ടുമുണ്ടാകും. എന്നാല്‍ പച്ച പപ്പായയോട് പലര്‍ക്കും വലിയ താത്പര്യമില്ലാത്ത അവസ്ഥയാണ് പൊതുവെ കാണാറുള്ളത്. നിരവധി ആരോഗ്യഗുണങ്ങളാണ് പച്ച പപ്പായയില്‍ അടങ്ങിയിട്ടുള്ളത്.അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍, എന്‍സൈമുകള്‍ എന്നിവയുടെ കലവറ തന്നെയാണ് പപ്പായ എന്ന് പറയാം.
വൈറ്റമിന്‍ സി വലിയതോതില്‍ അടങ്ങിയിട്ടുള്ള പപ്പായ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്.പച്ച പപ്പായയുടെ മറ്റൊരു പ്രധാനപ്പെട്ട ഗുണങ്ങളിലൊന്നാണ് ദഹനം എളുപ്പമാക്കുക എന്നത്. പപ്പെയ്ന്‍ എന്ന എന്‍സൈം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം വേഗത്തിലാക്കാന്‍ സഹായിക്കും. ശരീരത്തിന് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതും എളുപ്പമാക്കും. ദഹനപ്രശ്‌നങ്ങള്‍ക്കും കുടലിന്റെ ആരോഗ്യത്തിനും പച്ച പപ്പായ കഴിക്കുന്നത് നല്ലതാണ്. കൂടാതെ കലോറി കുറവും ഉയര്‍ന്ന നാരുകളും അടങ്ങിയ പപ്പായ മെറ്റബോളിസത്തിനും നല്ലതാണ്. ഇതൊക്കെ കൊണ്ട് തന്നെ ശരീര ഭാരം കുറയ്ക്കുന്നതിനും പപ്പായ സഹായകരമാണ്.
Content Highlights:Raw Papaya Uses Benefits and other details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."