അതിവേഗം ശക്തിപ്രാപിച്ച് മഴ; മൂന്നിടത്ത് ഉരുള്‍പൊട്ടി
കൊച്ചി: പത്തനംതിട്ടയ്ക്ക് പിന്നാലെ തൃശൂരിലും കനത്ത മഴ. വൈകീട്ടോടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഇക്കണ്ടവാരിയര്‍ റോഡില്‍ വെളളക്കെട്ട് രൂക്ഷമായി. ജില്ലയിലെ മറ്റിടങ്ങളിലും സമാനസ്ഥിതിയാണ്. റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. തൃശൂരിന്റെ മലയോരമേഖലയായ അതിരപ്പിള്ളി, വാഴച്ചാല്‍ മേഖലയിലാണ് ശക്തമായ മഴ പെയ്തത്.
പത്തനംതിട്ടയിലെ ഇലന്തൂരിലും ചെന്നീര്‍ക്കരയിലും ഉരുള്‍ പൊട്ടല്‍ ഉണ്ടായി. പതിനൊന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കലഞ്ഞൂരില്‍ രണ്ടുവീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തീവ്രമഴ കണക്കിലെടുത്ത് ഇന്ന് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ട്.
ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ മലയോരമേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെയും , തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്/ കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും ഇന്ന് മുതല്‍ 24 ാം തീയതി വരെ നിരോധിച്ചിരിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
അതിവേഗം ശക്തിപ്രാപിച്ച് മഴ; മൂന്നിടത്ത് ഉരുള്‍പൊട്ടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."