കൊവിഡിനെ പേടിച്ച് മൂന്നു വര്‍ഷമായി വീടിന് പുറത്തിറങ്ങാതെ ഒരമ്മയും മകളും
കകിനട (ആന്ധ്രപ്രദേശ്): വല്ലാത്ത ഒരു ഭീതി സൃഷ്ടിച്ചാണ് കൊവിഡ് മഹാമാരി നമ്മളില്‍ വന്നു ചേര്‍ന്നത്. കോര്‍ത്തു പിടിക്കാതെ ചേര്‍ത്തു പിടിച്ച ഒരു കാലം. ഓരോരുത്തരും സ്വന്തം അകത്തളങ്ങളിലേക്ക് ഒതുങ്ങിപ്പോയ ഒരു കാലം. പരസ്പരം മിണ്ടാന്‍ പോലും ഭയന്ന നാളുകള്‍. എന്നാല്‍ അതെല്ലാം കഴിഞ്ഞു പോയി. മാസ്‌ക്കുകള്‍ പോലും ഉപേക്ഷിച്ച് നാം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു. എന്നാല്‍ ഇനിയും ഈ ഭീതി വിടാത്തവരുണ്ട്.
മൂന്നു വര്‍ഷമായി കൊവിഡ് പേടിച്ച് വീടിന് പുറത്തിറങ്ങാത്ത ഒരമ്മയേയും മകളേയും കുറിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ കകിനട ജില്ലയിലെ കുയ്യേരു ഗ്രാമത്തിലാണ് സംഭവം. കര്‍നിദി മണി എന്ന 43 വയസ്സുകാരിയും മകള്‍ 20 വയസ്സുള്ള ദുര്‍ഗ ഭവാനിയുമായണ് കഥാപാത്രങ്ങള്‍. കൊവിഡ് വരുമെന്ന് പേടിച്ച് കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ വീടിനു പുറത്തിറങ്ങാറില്ല. പുറത്തിറങ്ങുന്നത് പോകട്ടെ വീടിന്റെ വാതിലുകള്‍ പേലും തുറക്കാറില്ലത്രെ ഇവര്‍.
ഇവരുടെ ആരോഗ്യനില വഷളായതിനെ കുറിച്ച് ഭര്‍ത്താവ് കര്‍നീദി സൂരിബാബു ചൊവ്വാഴ്ച പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പൊലിസും ഇതില്‍ ഇടപെട്ടു. തങ്ങള്‍ക്ക് കൊവിഡ് ഫോബിയ ഉണ്ടായിരുന്നുവെന്നും മന്ത്രവാദം നടത്തി തങ്ങളെ ആരെങ്കിലും കൊല്ലുമോ എന്ന് ഭയപ്പെട്ടിരുന്നുവെന്നുമാണ് ഭര്‍ത്താവ് പറയുന്നത്.
പൊലിസിന്റെയും മെഡിക്കല്‍, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ വീട്ടില്‍ നിന്നും ബലമായി മാറ്റിയ ഇവരെ കകിനട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഒരേ പുതപ്പാണ് ഇരുവരും ഉപയോഗിച്ചിരുന്നത്. മഹമാരി സമയത്ത് വീട്ടില്‍ നിന്നും അമ്മയും മകളും പുറത്തിറങ്ങുന്നതു തന്നെ അപൂര്‍വമായിരുന്നു. മൂന്നു വര്‍ഷമായി വീട്ടില്‍ ഭക്ഷണമുണ്ടാക്കിയിരുന്നത് താനാണെന്നും സൂരി ബാബു പറയുന്നു. എന്നാല്‍ കഴിഞ്ഞ നാലുമാസമായി അവര്‍ തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. മറ്റൊരു വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. അവിടെ ഭക്ഷണം പാകം ചെയ്തു ജനാലയിലൂടെ ഭാര്യക്കും മകള്‍ക്കും നല്‍കുകയാണ് ചെയ്യുന്നത്.
തിങ്കളാഴ്ച വൈകിട്ട് ഭാര്യയുടെയും മകളുടെയും അവശനിലയെക്കുറിച്ച് സൂരിബാബു പിഎച്ച്‌സി ജീവനക്കാരെ അറിയിച്ചു.പിഎച്ച്‌സി ഡോക്ടര്‍ സുപ്രിയ മെഡിക്കല്‍, ഹെല്‍ത്ത് ജീവനക്കാരെ വീട്ടിലേക്ക് അയച്ചു.അവര്‍ ബലമായി വീട്ടിലേക്ക് കയറിയപ്പോള്‍ ദുര്‍ഗന്ധം നിറഞ്ഞ അവസ്ഥയിലായിരുന്നു. മലമൂത്ര വിസര്‍ജ്ജനം പോലും റൂമില്‍ തന്നെയാണ് നടത്തുന്നതെന്നും മനസ്സിലായി.
ഏതായാലും ഇവരെ രണ്ട് ദിവസത്തേക്ക് നിരീക്ഷണത്തിലാക്കിയതായി സൂപ്രണ്ട് ഡോ.ഹേമലത പറഞ്ഞു.
covid fear, covid 19
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."