വിഡിയോ:-ബസ്സിനു മുകളില്‍ യാത്ര ചെയ്യവേ കേബിളില്‍ തട്ടാതിരിക്കാന്‍ അഞ്ച് അര്‍ജന്റീന താരങ്ങളുടെ ഡൈവ്; ആരും 'ഔട്ട്' ആയില്ല
ബ്യൂണസ് അയേഴ്‌സ്: ട്രിബ്ലിങും ഡൈവിങുമൊന്നും ലോകഫുട്‌ബോള്‍ ചാംപ്യന്‍മാരായ അര്‍ജന്റീന താരങ്ങള്‍ക്ക് പുത്തരിയല്ല. ലോകകപ്പ് ട്രോഫിയുമായി വിജയമാഘോഷിക്കാന്‍ ടോപ് ഓപണ്‍ പരേഡ് ബസ്സില്‍ യാത്ര ചെയ്യവെ സമാനമായ ഒരു സംഭവമുണ്ടായി. ബസ്സിന്റെ ഡെക്കിനു മുകളില്‍ ഇരിക്കുകയായിരുന്ന അഞ്ച് താരങ്ങള്‍ അപ്രതീക്ഷിതമായെത്തിയ കനംകൂടിയ കേബിളില്‍ തട്ടാതിരിക്കാന്‍ ഒരേസമയം കുനിയുകയായിരുന്നു. ഇതോടെ അപകടം ഒഴിവായി. ആരും ടീമില്‍ നിന്ന് 'ഔട്ട് ആയതുമില്ല.
Argentina get their heroes home but nearly clothesline them off the bus.pic.twitter.com/hemkogABq2
— Football España (@footballespana_) December 20, 2022
ലയണല്‍ മെസ്സി, റോഡ്രിഗോ ഡി പോള്‍, നിക്കോളാസ് ഒട്ടാമെന്‍ഡി, ലിയാന്‍ഡ്രോ പരേഡ്‌സ്, ഏയ്ഞ്ചല്‍ ഡി മരിയ എന്നിവരാണ് കൃത്യസമയത്ത് ഡക്ക് ചെയ്ത് കേബിളില്‍ തട്ടാതെ രക്ഷപ്പെട്ടത്. മുകളിലെ ഡെക്കിന്റെ ഒരറ്റത്ത് ഇരിക്കുകയായിരുന്ന ലിയാന്‍ഡ്രോ പരേഡ്‌സിന് ബാലന്‍സ് നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും തൊപ്പി കേബിളില്‍ തട്ടി നഷ്ടമായി.
നടുവില്‍ കപ്പും കൈയില്‍ പിടിച്ച് ഇരുന്നിരുന്ന മെസ്സി സംഭവശേഷം ചിരിക്കുന്നതു കാണാമായിരുന്നു. കിരീടം നേടിയ ശേഷം ബ്യൂണസ് അയേഴ്‌സിലെത്തിയ അര്‍ജന്റീന താരങ്ങള്‍ക്ക് ഗംഭീര വരവേല്‍പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."