കൊവിഡ് വ്യാപനം: വിമാന സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തണമെന്ന് പ്രതിപക്ഷ എം.പിമാര്‍
ന്യൂഡല്‍ഹി: ചൈനയിലും യു.എസിലും ജപ്പാനിലും ഉള്‍പ്പടെ കൊവിഡ് വ്യാപനം തീവ്രമായതോടെ രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ എം.പിമാര്‍. രോഗബാധ രൂക്ഷമായുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നാണ് ആവശ്യം.കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി, ടി.എം.സി എം.പി കക്കോലി ഘോഷ് ദസ്തിദാര്‍ തുടങ്ങിയവരാണ് ആവശ്യം ഉന്നയിച്ചത്.
'കൊവിഡ് സാഹചര്യത്തെ കുറിച്ച് ചൈന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ ചൈനയില്‍ നിന്നുള്ള മുഴുവന്‍ വിമാന സര്‍വ്വീസുകളും ഇന്ത്യ നിര്‍ത്തി വെക്കണം. യു.എസ്, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലും കൊവിഡ് വര്‍ധിക്കുകയാണ്. പുതിയ മാരകമായ വകഭേദത്തിനും സാധ്യതയുണ്ട്. അതിനാല്‍ ഇന്ത്യ കൊവിഡ് നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കുന്നത് പരിഗണിക്കണം- മനീഷ് തിവാരി എം.പി ട്വീറ്റ് ചെയ്തു.
Given alarming COVID -19 Situation in China Govt must suspend all flights to and fro from China ASAP.
— Manish Tewari (@ManishTewari) December 21, 2022
Given spike in US, Japan & South Korea & possibility of a new lethal variant emerging India should consider reintroducing COVID-19 protocols.@PMOIndia https://t.co/YhCSCB0jLG
വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാനുള്ള സമയമായെന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ കക്കോലി ഘോഷ് ദസ്തിദാര്‍ ട്വീറ്റ് ചെയ്തു.
Time to reinstate the flight restrictions by DGCA Don’t you think @JM_Scindia https://t.co/pPlvJNdaVW
— Dr. KakoliGDastidar (@kakoligdastidar) December 20, 2022
അതിനിടെ, രാജ്യത്തെ കൊവിഡ് വ്യാപനവും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. നിലവിലെ പശ്ചാത്തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും സാംപിളുകള്‍ ജനിതകശ്രേണീകരണത്തിന് അയച്ച് വകഭേദം ഏതെന്ന് കണ്ടെത്താനും സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദേശവും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."