കൊവിഡാനന്തര ചികിത്സയ്ക്ക് പണം ഈടാക്കിയ സംഭവം: സര്‍ക്കാര്‍ ഉത്തരവ് തിരുത്തണമെന്ന് ഹൈക്കോടതി
കൊച്ചി: എ.പി.എല്‍ വിഭാഗത്തിന് കൊവിഡാനന്തര ചികിത്സയ്ക്ക് പണം ഈടാക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതി. സര്‍ക്കാര്‍ ഉത്തരവ് തിരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പൂര്‍ണമായും സൗജന്യമായിരുന്ന കൊവിഡാനന്തര ചികിത്സ, കാസപ് ചികിത്സ കാര്‍ഡ് ഉള്ളവര്‍ക്കും, ബിപിഎല്‍ കാര്‍ഡുകാര്‍ക്കും മാത്രമായി പരിമിതപ്പെടുത്തി. കൊവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പണം ഈടാക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.
എപിഎല്‍ വിഭാഗത്തിന് കിടക്കയ്ക്ക് ഒരു ദിവസം 750 രൂപ മുതല്‍ 2000 രൂപവരെ ഈടാക്കാനാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നത്. സ്വകാര്യ ആശുപത്രിയില്‍ 2645 രൂപ മുതല്‍ 15,180 വരെ ഈടാക്കാനും അനുമതി. ബ്ലാക്ക് ഫംഗസ് രോഗിയുടെ ചികിത്സയ്ക്കും ഈ നിരക്ക് ബാധകമാണ്.
കൊവിഡാനന്തര രോഗവുമായി സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്ന എപിഎല്‍ കാര്‍ഡുകാര്‍ ഇനി മുതല്‍ പണം അടയ്ക്കണം. ജനറല്‍ വാര്‍ഡില്‍ 750 രൂപയും, എച്ച്ഡിയു 1250 രൂപയും, ഐസിയു 1500 രൂപയും, ഐസിയു വെന്റിലേറ്റര്‍ 2000 രൂപയുമാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."