HOME
DETAILS
MAL
പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി; തൊടുപുഴയില്‍ ഡി.വൈ.എസ്.പി ഹൃദ്രോഗിയെ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിയതായി പരാതി
backup
December 21 2022 | 09:12 AM
തൊടുപുഴ: ബൂട്ടിട്ട കാല് കൊണ്ട് തൊടുപുഴ ഡിവൈഎസ്പി മര്‍ദ്ദിച്ചെന്ന് ഹൃദ്രോഗിയായ ആളുടെ പരാതി. മലങ്കര സ്വദേശി മുരളീധരനാണ് തനിക്ക് മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് രംഗത്ത് വന്നത്. ഡി.വൈ.എസ്.പി ബൂട്ടിട്ട് ചവിട്ടി എന്നും മുഖത്തടിച്ചുവെന്നും വയര്‍ലെസ് എടുത്ത് എറിഞ്ഞുവെന്നും പരാതിക്കാരന് ആരോപിക്കുന്നു. പരുക്കേറ്റ മുരളീധരന് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
മുരളീധരനെ മര്‍ദ്ദിക്കുന്നത് കണ്ടെന്ന് പരാതിക്കാരന്റെ കൂടെയുണ്ടായിരുന്നയാളും ആരോപിച്ചു. എന്നാല്‍ മുരളീധരനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് തൊടുപുഴ ഡിവൈഎസ്പി പി മധു ബാബു പറഞ്ഞു.
എസ്എന്‍ഡിപി തൊടുപുഴ യൂണിയനാണ് മുരളീധരനെതിരെ പരാതി നല്‍കിയത്.വാട്സാപ്പ് ഗ്രൂപ്പിലൂടെ സ്ത്രീകളെ അപമാനിക്കുന്ന പോസ്റ്റിട്ടെന്ന മുരളീധരനെതിരെയുള്ള കേസില്‍ ചോദ്യം ചെയ്യാനാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."