HOME
DETAILS

മെര്‍ക്കേവ ടാങ്കുകള്‍ ഉള്‍പെടെ ഗസ്സയില്‍ 11 ഇസ്‌റാഈല്‍ സൈനിക വാഹനങ്ങള്‍ തകര്‍ത്ത് അല്‍ ഖുദ്‌സ് ബ്രിഗേഡ്സ്

  
backup
November 23 2023 | 07:11 AM

al-quds-brigades-target-11-military-vehicles-in-gaza

മെര്‍ക്കേവ ടാങ്കുകള്‍ ഉള്‍പെടെ ഗസ്സയില്‍ 11 ഇസ്‌റാഈല്‍ സൈനിക വാഹനങ്ങള്‍ തകര്‍ത്ത് അല്‍ ഖുദ്‌സ് ബ്രിഗേഡ്

ഗസ്സ: ഗസ്സയില്‍ ഇസ്‌റാഈല്‍ സൈനിക വാഹനങ്ങള്‍ തകര്‍ത്ത് അല്‍ ഖുദ്‌സ് ബ്രിഗേഡ്സ്. അല്‍സൈത്തൂന്‍, തല്‍അല്‍ ഹവ, അല്‍ ശാത്തി, ശൈഖ് റദ്‌വാന്‍, ജുര്‍ അല്‍ദിക്ക് എന്നിവിടങ്ങളില്‍ കടന്നാക്രമണം നടത്തിയ വാഹനങ്ങളാണ് തകര്‍ത്തതെന്ന് സംഘം ടെലിഗ്രാം പേജില്‍ വ്യക്തമാക്കുന്നു. അല്‍ഖസ്സാം ബ്രിഗേഡിന്റെ സൈനിക വിഭാഗമാണ് അല്‍ ഖുദ്‌സ ബ്രിഗേഡ്സ്. മെര്‍ക്കേവ ടാങ്കുകള്‍ ഉള്‍പെടെയാണ് തകര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

47 ദിവസത്തെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ശേഷം ബുധനാഴ്ച രാവിലെ തീരുമാനമായ നാല് ദിവസത്തെ വെടിനിര്‍ത്തല്‍ ഇതുവരെ നടപ്പിലായിട്ടില്ല. അതിനിടെ വെള്ളിയാഴ്ചക്കു മുമ്പ് ഫലസ്തീനി തടവുകാരെ വിട്ടയക്കില്ലെന്ന് ഇസ്‌റാഈല്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇസ്‌റാഈല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബുധനാഴ്ച രാത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസവും ഗസ്സയില്‍ ഇസ്‌റാഈല്‍ അതിശക്തമായ ആക്രമണം അഴിച്ചു വിട്ടിരുന്നു.

അതേസമയം, വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പില്‍ വരുമെന്ന് ഖത്തര്‍ അറിയിച്ചിട്ടുണ്ട്. ഖത്തറിന്റെ മധ്യതസ്ഥതയിലാണ് ഇസ്‌റാഈലും ഹമാസും വെടിനിര്‍ത്തല്‍ ധാരണയിലെത്തുന്നത്. ഹമാസ് ബന്ദികളാക്കിയവരില്‍ 50 പേരെ മോചിപ്പിക്കുന്നതിന് പകരമായി നാലുദിവസത്തേക്ക് താല്‍ക്കാലികമായി വെടിനിര്‍ത്തുകയും ഇസ്‌റാഈല്‍ പലപ്പോഴായി പിടികൂടിയ 150 ഫലസ്തീനി തടവുകാരെ മോചിപ്പിക്കുകയും ചെയ്യുകയാണ് ഹമാസും ഇസ്‌റാഈലും തമ്മിലെ ഉടമ്പടിയുടെ കാതല്‍. വെടിനിര്‍ത്തല്‍ കാലയളവില്‍ യാതൊരു സൈനികനീക്കമോ ആക്രമണമോ പാടില്ലെന്നും ഈ സമയത്ത് സഞ്ചാര സ്വാതന്ത്ര്യവും മാനുഷികസഹായം എത്താനുള്ള സംവിധാനം ഉറപ്പാക്കണമെന്നും വ്യവസ്ഥയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago
No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago