കിറ്റ് നിര്‍ത്തില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. സാമ്പത്തികബാധ്യത കാരണം കിറ്റ് വിതരണം അവസാനിപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലാണ് ഭക്ഷ്യമന്ത്രിയുടെ പ്രതികരണം.
കിറ്റ് വിതരണത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്കു മാത്രമായി കിറ്റ് പരിമിതിപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നതായും അക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളെയും ഒരുപോലെ മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ കിറ്റ് വിതരണം ആരംഭിച്ചത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിച്ചതിനാല്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇനിയും കിറ്റ് നല്‍കുന്നത് ബുദ്ധിമുട്ടാണെന്ന് ധനവകുപ്പ് ഭക്ഷ്യവകുപ്പിനെ അറിയിച്ചിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളിലാണ് സൗജന്യ കിറ്റ് വിതരണം ആരംഭിച്ചത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പത്തും ഈ സര്‍ക്കാരിന്റെ കാലത്ത് ഓണക്കിറ്റ് അടക്കം മൂന്നും കിറ്റുകളാണ് നല്‍കിയത്. ആകെ 11 കോടി കിറ്റുകളാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. 5200 കോടി രൂപയോളം ഇതിനായി ചെലവഴിച്ചെന്നാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."