HOME
DETAILS
MAL
ലൈംഗികബന്ധത്തിനുള്ള പ്രായപരിധി 16 ആക്കി കുറയ്ക്കണമെന്ന ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം കേന്ദ്രം തള്ളി
backup
December 22 2022 | 05:12 AM
ന്യൂഡല്‍ഹി: ഉഭയകക്ഷി സമ്മതത്തോടെ ലൈംഗികബന്ധത്തിനുള്ള പ്രായപരിധി 18ല്‍ നിന്ന് 16 ആക്കി ചുരുക്കണമെന്ന സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ തള്ളി. പ്രായത്തില്‍ ഇളവ് നല്‍കുന്നത് പോക്സോ നിയമത്തെ ദുര്‍ബലപ്പെടുത്തുമെന്നും നിലവിലെ നിയമങ്ങളില്‍ മാറ്റംവരുത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും വനിതാ ശിശുക്ഷേമ മന്ത്രി സമൃതി ഇറാനി വ്യക്തമാക്കി.
18 വയസ്സില്‍ താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം അവരുടെ സമ്മതത്തോടെയാണെങ്കിലും കുറ്റകൃത്യമാണ്. കുട്ടികളുടെ സമ്മതം അനുമതിയായി കണക്കാക്കുന്ന നിയമപരിരക്ഷ ലഭിക്കില്ല. പ്രണയബന്ധമായാലും വിവാഹബന്ധമായാലും ലൈംഗിക അതിക്രമമായാണ് കണക്കാക്കുക.
ഈ നിയമം കാലോചിതമായി പരിഷ്കരിക്കണമെന്നും പ്രായപരിധി 16 ആക്കി കുറയ്ക്കണമെന്നുമാണ് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."