മയക്കുമരുന്ന് മാഫിയയുമായി ബന്ധം: ഡാന്‍സാഫ് പിരിച്ചുവിട്ടു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തലസ്ഥാനത്ത് മയക്കുമരുന്ന് വേട്ടയ്ക്കായി രൂപീകരിച്ച പ്രത്യേകസംഘത്തെ പിരിച്ചുവിട്ടു. ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തെ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ഫോഴ്‌സ്(ഡാന്‍സാഫ്) പിരിച്ചുവിട്ടത്.
ലഹരിവേട്ടയ്ക്കായി പൊലിസിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും രൂപീകരിച്ച സംഘമാണ് ഡാന്‍സാഫ്. മയക്കുമരുന്നുകടത്ത്, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഡാന്‍സാഫ് അന്വേഷിക്കേണ്ടതില്ലെന്നും പ്രത്യേകസംഘത്തെ മരവിപ്പിക്കുന്നതായും പൊലീസ് ആസ്ഥാനത്തുനിന്നുള്ള അറിയിപ്പില്‍ പറയുന്നു. മിക്ക ജില്ലകളിലും നിരവധി ലഹരിവേട്ടകള്‍ ഡാന്‍സാഫ് നടത്തിയെങ്കിലും ഇതെല്ലാം ലഹരിമാഫിയയുമായി സഹകരിച്ച് നടത്തിയ നീക്കമായിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. വ്യാജ കേസുകളുണ്ടാക്കി പത്രറിലീസുകള്‍ ഇറക്കിയും വാര്‍ത്താസമ്മേളനങ്ങള്‍ വിളിച്ചും പേരെടുക്കുക എന്നതായിരുന്നു ഡാന്‍സാഫിന്റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തലസ്ഥാനത്തെ ഗുണ്ടാലിസ്റ്റില്‍ പെട്ട ചിലരെ ഉപയോഗിച്ച് തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍നിന്ന് വലിയ അളവില്‍ കഞ്ചാവ് കൊണ്ടുവരും. പ്രതികളാക്കാനുള്ള ആളുകളെയും ഇവിടെ നിന്നുതന്നെ ലഹരിമാഫിയ കണ്ടെത്തിക്കൊടുക്കും. ശേഷം പൊലിസ് വാഹനത്തില്‍ ഇവരെ കൊണ്ടുവന്ന് റോഡരികിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലുമെത്തിച്ച് തൊണ്ടിസഹിതം ലോക്കല്‍ പൊലിസിനെ ഉപയോഗിച്ച് കേസെടുപ്പിക്കും.
തുടര്‍ച്ചയായി ഇതേ രീതി പിന്തുടര്‍ന്നതോടെ തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിലെ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ ഡാന്‍സാഫിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഡാന്‍സാഫിന്റെ ലഹരിമാഫിയ ബന്ധം പുറത്തുവന്നത്. തിരുവനന്തപുരത്തെ യുവസംരംഭകയെ കഞ്ചാവു കടത്തുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജൂണില്‍ അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിലും ഡാന്‍സാഫിന്റെ പങ്ക് അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
സമാന സാഹചര്യം മറ്റു ജില്ലകളിലും ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നേരത്തെ കോഴിക്കോട് ജില്ലയില്‍ ഡാന്‍സാഫ് സംഘത്തിലെ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ലഹരിഗുളിക കടത്തുന്നവരുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് അന്ന് സംഘത്തിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."