HOME
DETAILS

ഷഹബയുടെ വിരല്‍ത്തുമ്പില്‍ വിരിഞ്ഞത് ഖുര്‍ആന്‍ വിസ്മയം

  
backup
September 23 2021 | 04:09 AM

9653562-2

 

കണ്ണൂര്‍: ഡിജിറ്റല്‍ യുഗത്തില്‍ 14 മാസംകൊണ്ട് ഖുര്‍ആന്‍ കൈയെഴുത്ത് പ്രതി പൂര്‍ത്തിയാക്കി വിസ്മയമായി വിദ്യാര്‍ഥിനി. കണ്ണൂര്‍സിറ്റി സ്വദേശി കൊടപ്പറമ്പ് അല്‍ഹംദിലെ ഫാത്തിമ ഷഹബയാണ് ഖുര്‍ആന്‍ പൂര്‍ണമായും എഴുതി പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍ അല്‍സലാമ കോളജിലെ രണ്ടാംവര്‍ഷ ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയാണ് ഷഹബ.
ഖുര്‍ആന്‍ ഉള്‍പ്പടെ ആദ്യകാലങ്ങളില്‍ കൈയെഴുത്ത് പ്രതികളിലായാണ് പ്രചരിപ്പിക്കപ്പെട്ടത്. അച്ചുകൂടങ്ങളും ആധുനിക പ്രിന്റിങും വ്യാപകമാവുന്നതിന് മുമ്പ് കാതിബുമാര്‍ എന്ന വിഭാഗം ഇത്തരത്തില്‍ എഴുതാനുണ്ടായിരുന്നു. വലിയ ഗ്രന്ഥങ്ങള്‍ ഒന്നിലധികം കാതിബുകള്‍ ചേര്‍ന്നാണ് പൂര്‍ത്തിയാക്കിയിരുന്നത്. ഷഹബ ഒരു വര്‍ഷവും രണ്ടുമാസവുമെടുത്താണ് ഖുര്‍ആന്‍ മുഴുവനും എഴുതി പൂര്‍ത്തിയാക്കിയത്. സാധാരണ പെന്‍സിലും ഗ്ലിറ്റര്‍ പെന്‍സിലും ഉപയോഗിച്ച് സ്‌കെച്ച് പേപ്പറിലാണ് ഖുര്‍ആനിന്റെ കൈയെഴുത്ത് പ്രതി ഒരുക്കിയത്.


ഖുര്‍ആനില്‍ നിന്നുള്ള ഭാഗങ്ങള്‍ കാലിഗ്രഫി രീതിയില്‍ എഴുതുന്നത് ലോക്ക്ഡൗണ്‍ കാലത്ത് വ്യാപകമായിരുന്നെങ്കിലും വിശുദ്ധ ഗ്രന്ഥം മുഴുവനായി കൈകൊണ്ട് എഴുതി പൂര്‍ത്തിയാക്കുന്നത് അപൂര്‍വമാണ്. ഒമാനില്‍ നിന്ന് പത്താംതരം പൂര്‍ത്തിയാക്കിയ ഷഹബ കണ്ണൂര്‍സിറ്റി ദീനുല്‍ ഇസ്‌ലാംസഭ ഗേള്‍സ് സ്‌കൂളിലാണ് ഹയര്‍സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയത്. ഒമാന്‍ കാബൂറയിലെ പ്രവാസിയായ അബ്ദുല്‍റഊഫിന്റെയും നാദിയ റഊഫിന്റെയും മകളാണ് ഷഹബ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  a few seconds ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  29 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  44 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago