HOME
DETAILS
MAL
പി.ജയരാജന് ഐ.എസിന്റെ പേരില്‍ ഭീഷണിക്കത്ത്
backup
August 27 2016 | 19:08 PM
കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന് ഐ.എസിന്റെ പേരില്‍ ഭീഷണിക്കത്ത്. കഴിഞ്ഞ 22ന് തളാപ്പ് അഴീക്കോടന്‍ മന്ദിരത്തിലെ ഓഫിസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. ഐ.എസിനെ കുറിച്ച് പ്രസംഗിച്ചാല്‍ ജയരാജനെയും മകനെയും മൂന്നുമാസങ്ങള്‍ക്കുള്ളില്‍ വധിക്കുമെന്നാണ് ഭീഷണി. 20ന് കണ്ണൂരില്‍ നിന്നാണ് കത്ത് പോസ്റ്റുചെയ്തത്. ഹൈല്‍ ഇസ്ലാമിക് സ്റ്റേറ്റ് കണ്ണൂര്‍ ജിഹാദ് ഗ്രൂപ്പിന്റെ പേരിലാണ് കത്തയച്ചത്. ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പി.ജയരാജന് കണ്ണൂര്‍ ജില്ലാപൊലിസ് മേധാവി സഞ്ജയ്കുമാറിന് പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."