ഭാരത് ബന്ദിനെ പിന്തുണച്ച് എല്‍.ഡി.എഫും; കേരളത്തില്‍ ഹര്‍ത്താല്‍
തിരുവനന്തപുരം: ദേശീയ തലത്തില്‍ ഇൗ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. കേരളത്തില്‍ ഈ ദിവസം ഹര്‍ത്താല്‍ ആയിരിക്കും. കോണ്‍ഗ്രസ്, ടി.ഡി.പി തുടങ്ങിയവരും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളാണ് ഈ മാസം 27ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. മോട്ടോര്‍ വാഹന തൊഴിലാളികളും കര്‍ഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകള്‍ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇടത് പാര്‍ട്ടികള്‍ നേരത്തെ തന്നെ ബന്ദിനെ അനുകൂലിച്ചിരുന്നു. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്. ബിഎംഎസ് ഒഴികെയുള എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."