HOME
DETAILS

വേണം, സംവരണ ജാഗ്രതാ കമ്മിഷന്‍

  
backup
November 24 2023 | 01:11 AM

there-should-be-a-reservation-vigilance-commission

വേണം, സംവരണ ജാഗ്രതാ കമ്മിഷന്‍

ഭിന്നശേഷി സംവരണത്തിന്റെ മറവില്‍ മുസ്‌ലിം സംവരണാവകാശം തട്ടിയെടുക്കുന്ന ഉത്തരവ് വീണ്ടും ഇറക്കാനുള്ള ഔദ്ധത്യം സമുദായത്തിന് നേരെയുള്ള വെല്ലുവിളിയാണ്. വകുപ്പിന്റെ പേര് സാമൂഹ്യനീതിയെന്നാണ്. കൈകാര്യം ചെയ്യുന്നവരോ നീതി എന്ത് എന്ന് അറിയാത്തവര്‍. ഭിന്നശേഷി വിഭാഗത്തിന്റെ സര്‍ക്കാര്‍ സര്‍വിസിലെ സംവരണം നാല് ശതമാനമായി ഉയര്‍ത്തിയത് ഉയര്‍ന്ന നീതിതന്നെ. പക്ഷേ അത് സര്‍വിസിലെ പങ്കാളിത്തത്തില്‍ അവകാശമെന്ന് നിശ്ചയിച്ചതിന്റെ നാലയലത്ത് എത്തിയിട്ടില്ലെന്ന് കണക്കുകള്‍ നിരന്ന സമുദായത്തിന്റെ ചെലവിലാകണമെന്ന് വാശിപിടിച്ചാല്‍?
കേരള പി.എസ്.സി നിയമനങ്ങളില്‍ സംവരണം പാലിച്ചുള്ള നിയമനത്തിന് പ്രത്യേക വ്യവസ്ഥയുണ്ട്. എല്ലാ ഒറ്റ സംഖ്യയിലെ നിയമനവും പൊതുവിഭാഗത്തില്‍ നിന്നാണെങ്കില്‍ ഇരട്ട സംഖ്യ പട്ടികജാതിക്കാരടക്കം പിന്നോക്ക വിഭാഗത്തില്‍ നിന്നാണ്. മുസ്‌ലിം സമുദായത്തിന്റെ 12 ശതമാനം നല്‍കുന്നത് 6, 16, 26… എന്നിങ്ങനെ. ഭിന്നശേഷി വിഭാഗത്തിന് മൂന്ന് ശതമാനം സംവരണം ഉണ്ടായിരുന്നപ്പോള്‍ ടേണിന് പുറത്ത് 1 എ, 33 എ, 66 എ എന്നിങ്ങനെയാണ് നിയമനം നല്‍കിയത്. ഇത് നാലു ശതമാനമായി വര്‍ധിപ്പിച്ചപ്പോള്‍ ടേണിന് പുറത്ത് എന്ന സ്ഥിതി മാറ്റി 1, 26, 51, 76 എന്നിങ്ങനെ നിശ്ചയിച്ച് 2019 ഒക്‌ടോബര്‍ 31ന് സാമൂഹ്യനീതി വിഭാഗം ഉത്തരവ് പുറപ്പെടുവിച്ചു. ഇതില്‍ 1, 51 എന്നിവ പൊതു വിഭാഗത്തിന്റേതായിരിക്കുമ്പോള്‍ 26,76 എന്നിവ മുസ്‌ലിം സമുദായത്തിന്റേതാണ്. ഇതുമൂലം മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ടതില്‍ രണ്ട് തസ്തികകളുടെ കുറവ് വരും. ഇക്കാര്യം മുസ്‌ലിം ലീഗിലെ ടി.വി ഇബ്രാഹിം നിയമസഭയില്‍ ശ്രദ്ധ ക്ഷണിച്ചപ്പോള്‍ ആര്‍ക്കും നഷ്ടമില്ലാത്ത രീതിയിലേ നടപ്പാക്കൂവെന്ന് സാമൂഹ്യനീതി മന്ത്രി ഉറപ്പുനല്‍കിയിരുന്നു. നാലുവര്‍ഷത്തിനുശേഷം പുതിയ ഉത്തരവ് വന്നപ്പോള്‍ ഇതില്‍ മാത്രം മാറ്റമില്ലെങ്കില്‍ നിയമസഭയെ പോലും നോക്കുകുത്തിയാക്കാന്‍ മടിയില്ലാത്തവരാണ് ഭരിക്കുന്നത് എന്നു തന്നെയല്ലേ മനസിലാക്കേണ്ടത്? നവകേരളമൊന്നും ഉണ്ടായില്ലേലും വേണ്ട. നടപ്പുണ്ടായിരുന്നത് നിലനിര്‍ത്തിയാല്‍ മതി.

ഇരുപതിലേറെ വര്‍ഷം മുമ്പാണ് കേരളത്തിലെ പിന്നോക്ക സംവരണ സമുദായങ്ങളുടെ സര്‍വിസിലെ പ്രാതിനിധ്യം നരേന്ദ്രന്‍ കമ്മിഷനിലൂടെ സംസ്ഥാനം പഠിച്ചത്. സര്‍വിസിലെ ജാതി തിരിച്ച കണക്ക് കിട്ടാന്‍ വല്ലാതെ കഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പത്തുവര്‍ഷത്തെ കണക്ക് പരിശോധിച്ചപ്പോള്‍ നിശ്ചയിച്ച സംവരണത്തോത് പോലും പൂര്‍ത്തിയാക്കാന്‍ ഒറ്റ സംവരണ സമുദായത്തിനും കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഏറ്റവും നഷ്ടം പറ്റിയത് മുസ്‌ലിം സമുദായത്തിനാണ്. മുസ്‌ലിംകളുടെ തസ്തിക നഷ്ടം 7383 ആണ്. ലത്തീന്‍ 4370, നാടാര്‍ 2614, ദലിത് ക്രൈസ്തവര്‍ 2290 എന്നിങ്ങനെയായിരുന്നു കണക്ക്.

ഉണ്ടാവേണ്ടത് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമാണ്. 26.56 ശതമാനമുള്ള മുസ്‌ലിംകള്‍ക്ക് പകുതിപോലും വരാത്ത 12 ശതമാനം(അവസാന ഗ്രേഡ് തസ്തികകളില്‍ 10) നിശ്ചയിച്ചിട്ട് അതുപോലും ലഭിച്ചില്ല. എന്നിട്ടും നഷ്ടം നികത്താന്‍ പ്രത്യേക റിക്രൂട്ട്‌മെന്റിലേക്ക് പോയില്ല. 10 വര്‍ഷംകൊണ്ട് 7383 തസ്തിക ചോര്‍ന്നുപോയെങ്കില്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയ്ക്ക് എത്ര ചോര്‍ന്നുകാണും? അതിന് മുമ്പെത്ര ചോര്‍ന്നുകാണും. കണക്കുണ്ടോ? ആരാണ് ഓട്ട കുത്തി ചോര്‍ത്തുന്നത്? ചോര്‍ച്ച തടയാന്‍ വ്യവസ്ഥയുണ്ടോ? ഉണ്ടാകണം.
മനുഷ്യരില്‍ ചിലരെ അടിമകളാക്കിവച്ചതു തന്നെയാണ് ഇന്ത്യയുടെ സവര്‍ണ ചരിത്രം. അതില്‍നിന്ന് അത്രയൊന്നും ഭിന്നമല്ല വര്‍ത്തമാനകാലം. ഭരണഘടനയും എഴുതപ്പെട്ട വ്യവസ്ഥകളും ഏറെയുണ്ടായാലും ഏട്ടിലെ പശു വിശുദ്ധ പശുവായി തന്നെ കിടക്കുന്ന കേരളത്തില്‍ പിന്നോക്ക സമുദായക്കാര്‍ക്ക് നീതി ലഭിക്കാവുന്ന ഒരു പദ്ധതിയോ ഉത്തരവോ വന്നുവെന്നിരിക്കട്ടെ, വട്ടംകറക്കി വട്ടംകറക്കി അത് താഴെയെത്തുമ്പോഴേക്കും നിഷ്പ്രയോജനകരമാക്കും. മുന്നോക്ക സമുദായക്കാരുടെ വിദ്യാഭ്യാസ, തൊഴില്‍ സംവരണങ്ങള്‍ ആദ്യമായി നടപ്പാക്കിയ കേരളത്തില്‍ അതെത്ര വേഗം കേമമായി നടപ്പില്‍വന്നുവെന്ന് നോക്കിയാല്‍ മാത്രം മതി.

പിന്നോക്ക ദലിത് വിഭാഗങ്ങളുടെ സംവരണവ്യവസ്ഥകള്‍ നിരന്തരം പാലിക്കപ്പെടാതെ പോകാന്‍ മാത്രം ശക്തമാണ് കേരളത്തിലെ ഭരണയന്ത്രത്തിലെ സവര്‍ണത. പലപ്പോഴും കോടതികളില്‍ പോയി അനുകൂല ഉത്തരവുണ്ടായാല്‍ പോലും നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോകുന്ന സ്ഥിതി. സംവരണവ്യവസ്ഥ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മനുഷ്യാവകാശ കമ്മിഷന്‍ മാതൃകയില്‍ ജുഡിഷ്യല്‍ അധികാരത്തോടെയുള്ള കമ്മിഷനെ നിയോഗിക്കണം. സംവരണം പാലിക്കേണ്ട എല്ലാ നിയമന അധികാരകേന്ദ്രങ്ങളില്‍ നിന്നും ആറു മാസം കൂടുമ്പോഴെങ്കിലും റിപ്പോര്‍ട്ട് ഈ കമ്മിഷന് നല്‍കണം. സംവരണവ്യവസ്ഥ ലംഘിക്കുന്ന ഉദ്യോഗസ്ഥരെ കര്‍ശനമായി ശിക്ഷിക്കണം.

കേരളത്തിലെ ഇന്നത്തെ സംവരണത്തിന് പിന്നില്‍ വലിയ പോരാട്ടത്തിന്റെ ചരിത്രമുണ്ട്. മറ്റു സമുദായത്തിന്റെ മുടിനാരിഴപോലും കവരാതെ സ്വന്തം സമുദായത്തിന്റെ മുടിനാരിഴ നഷ്ടപ്പെടാതെ നോക്കിയ ഒരു ജാഗ്രതയുമുണ്ട്. മുന്നോക്ക സംവരണത്തിന്റെ മറവില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം സമുദായത്തിന് പരുക്കേല്‍പ്പിച്ചു. സച്ചാര്‍ കമ്മിറ്റിയെ പാലോളി കമ്മിറ്റിയാക്കി സ്‌കോളര്‍ഷിപ്പിലും വെട്ടി. കേന്ദ്രത്തെ വെട്ടിയെന്ന് ഊറ്റംകൊണ്ട കെടാവിളക്ക് വന്നപ്പോള്‍ മുസ്‌ലിംകളുടെ വിളക്ക് ഊതിക്കെടുത്തി. വഖ്ഫിലും കൈവെച്ചു. ഏക സിവില്‍കോഡിലും ഫലസ്തീനിലും ബി.ജെ.പി വിരുദ്ധതയിലും തരാതരംപോലെ ഉരുട്ടിക്കൊടുത്താല്‍ അതിന്റെ മറവില്‍ സമുദായത്തിന്റെ അഭിമാനകരമായ നിലനില്‍പ്പിന്റെ അടിത്തറ മാന്തിക്കളയാം എന്നൊരു വിചാരമുണ്ടെങ്കില്‍ അത് മിഥ്യാ ധാരണയാണ്. മുസ്‌ലിം സമുദായത്തിന് ഇപ്പോഴുള്ള നാമമാത്ര അധികാര പങ്കാളിത്തത്തിന്റെ കടക്കല്‍ കത്തിവെക്കുന്നവരെ തിരിച്ചറിഞ്ഞും തിരുത്തിച്ചും മാത്രമേ മുന്നോട്ടു പോകാനാവൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  11 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  11 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  11 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  11 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  12 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  12 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  12 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  12 days ago