HOME
DETAILS
MAL
സി.എന്‍ ബാലകൃഷ്ണനെതിരായ കേസ്: വ്യാജരേഖ ചമച്ചെന്ന ഹരജി തള്ളി
backup
August 27 2016 | 19:08 PM
തൃശൂര്‍: മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന് അടക്കമുള്ള പ്രതികള്‍ക്കെതിരേ കണ്‍സ്യൂമര്‍ ഫെഡ് അഴിമതികേസ് ഫയല്‍ ചെയ്തയാള്‍ വ്യാജരേഖ ചമച്ചു കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചു സമര്‍പ്പിക്കപ്പെട്ട ഹരജി തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി.
മുന്‍മന്ത്രി സി.എന്‍ ബാലകൃഷ്ണനും കണ്‍സ്യൂമര്‍ ഫെഡ് മേധാവികളും അടക്കം എട്ടു പേര്‍ക്കെതിരേ അഴിമതികേസ് ഫയല്‍ ചെയ്ത പൊതുതാല്പര്യ വ്യവഹാരി ജോര്‍ജ് വട്ടുകുളത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് പി.എ ശേഖരന് നല്കിയ ഹരജിയാണ് ജഡ്ജി സി.ജയചന്ദ്രന് തള്ളിക്കളഞ്ഞത്.
കണ്‍സ്യൂമര്‍ ഫെഡ് കേസില്‍ മുന്‍മന്ത്രി സി.എന്‍ ബാലകൃഷ്ണന് അടക്കമുള്ളവര്‍ക്കെതിരേ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് രണ്ടു മാസം മുന്‍പ് ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."