ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; 48 ദിവസം നീണ്ട ഇസ്‌റാഈല്‍ അതിക്രമങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം
ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; 48 ദിവസം നീണ്ട ഇസ്‌റാഈല്‍ അതിക്രമങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം
ഗസ്സസിറ്റി: ഫലസ്തീനില്‍ 48മാസം നീണ്ട ഇസ്‌റാഈല്‍ നരനായാട്ടിന് താല്‍കാല വിരാമം. വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഏഴുമുതല്‍ നാല് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. വെടിനിര്‍ത്തല്‍ നടപ്പിലാകുന്നതിന്റെ തൊട്ടുമുന്‍പുള്ള മണിക്കൂറുകളില്‍ വ്യാപക ആക്രമണമാണ് പ്രദേശത്ത് ഇസ്‌റാഈല്‍ തൊടുത്തുവിട്ടത്. ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച അക്രമങ്ങളില്‍ 14,800 ആളുകളാണ് കൊല്ലപ്പെട്ടതെന്നാണ് കണക്ക്. ഇതില്‍ അയ്യായിരത്തിലേറെ കുട്ടികളാണ്. 3000ത്തോളം സ്ത്രീകളും. ഇസ്‌റാഈലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേരാണ് കൊല്ലപ്പെട്ടത്.
BREAKING: Four-day Gaza truce agreed by Hamas and Israel takes effect for first time after seven weeks of war - follow live updates here https://t.co/FiynbhP4Ze pic.twitter.com/TbMhXHNF3q
— Al Jazeera Breaking News (@AJENews) November 24, 2023
കരാര്‍ പ്രകാരമുള്ള ബന്ദികളുടെ മോചനം വൈകുന്നേരത്തോടെയാണ് നടക്കുക. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 13 ബന്ദികളെ വൈകുന്നേരം നാല് മണിയോടുകൂടി ഹമാസ് മോചിപ്പിക്കും. ഇസ്‌റാഈല്‍ 39 തടവുകാരെ ഇന്ന് കൈമാറും. നാല് ദിവസത്തിനുള്ളില്‍ കരാര്‍ പ്രകാരമുള്ള ബന്ദികളെ പരസ്പരം കൈമാറിയേക്കും.
മോചിപ്പിക്കാന്‍ ഷെഡ്യൂള്‍ ചെയ്ത ബന്ദികളുടെ പട്ടിക ഇസ്‌റാഈലി രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന് അയച്ചുനല്‍കിയതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍അന്‍സാരി വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച പ്രഖ്യാപിച്ച കരാര്‍, അന്തിമ രൂപമായതിനു പിന്നാലെ, മധ്യസ്ഥ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയ ശേഷമാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. അതേസമയം, മോചിപ്പിക്കുന്ന ഫലസ്തീനികളെ കുറിച്ച വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ഖത്തറിന്റെയും ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് ഗസ്സയില്‍ താല്‍കാലിക വെടിനിര്‍ത്തലിന് കളമൊരുങ്ങിയത്. നാല് ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്‌റാഈലും ഹമാസും ധാരണയിലായത്. 150 ഫലസ്തീന്‍ തടവുകാര്‍ക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളില്‍ 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് കരാര്‍ വ്യവസ്ഥ. വെടിനിര്‍ത്തലിന് പുറമേ, ഗസ്സയിലേക്ക് ഇന്ധന ട്രക്കുകളും ദുരിതാശ്വാസ വാഹനങ്ങളും പ്രവേശിക്കാന്‍ അനുവദിക്കും.
ഗസ്സയിലേക്ക് പ്രതിദിനം 130,000 ലിറ്റര്‍ ഡീസലും നാല് ട്രക്ക് ഗ്യാസും എത്തിക്കുമെന്ന് ഈജിപ്ത് അറിയിച്ചു. ദിവസേന 200 ട്രക്ക് സഹായങ്ങള്‍ ഗസ്സയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."