ഇന്‍ഫോപാര്‍ക്കിലേക്കുള്ള മെട്രോ നിര്‍മ്മാണം തടഞ്ഞു വ്യാപാരികള്‍
കൊച്ചി : കൊച്ചി മെട്രോയുടെ കാക്കനാട് ഇന്‍ഫോപാര്‍ക്കിലേയ്ക്കുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് വ്യാപാരികള്‍ . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാഴക്കാല യൂനിറ്റും, മെട്രോ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും സംയുക്തമായാണ് രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വാഴക്കാലയില്‍ തടഞ്ഞത്. മെട്രോയ്ക്കുള്ള സ്ഥലമെടുപ്പും, നഷ്ടപരിഹാരവും സംബന്ധിച്ച് നിരവധി പരാതികള്‍ മെട്രോ ഉദ്യോഗസ്ഥര്‍, ജില്ലാ കലക്ടര്‍, മന്ത്രിമാര്‍ എന്നിവര്‍ക്ക് നല്‍കിയിട്ട് യാതൊരു മറുപടിയും നല്‍കിയിട്ടില്ലെന്ന് ആരോപിച്ചായിരുന്നു സമരം. എല്ലാ വിധ ലൈസന്‍സും എടുത്ത് 30 വര്‍ഷത്തിലധികമായി വ്യാപാര സ്ഥാപനം നടത്തുന്നവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയോ, പരിഹരിക്കുകയോ ചെയ്യാതെ മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു.കെ.വി.വി.ഇ.എസ് വാഴക്കാല യൂനിറ്റ് പ്രസിഡന്റ് കെ.വി.ജോയി ഉദ്ഘാടനം ചെയ്തു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് യൂനിറ്റ് ജനറല്‍ സെക്രട്ടറി റാഫി ആലപ്പാട്ട്, ട്രഷറര്‍ റിയാസ് പീടിയേക്കല്‍, വൈസ് പ്രസിഡന്റ്മാരായ എ.എം.മുഹമ്മദ്, എന്‍.എ.അലിയും, സി.എന്‍ രാജശേഖരന്‍ യൂനിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് ഷമീര്‍ കിത്തക്കേരി, എറണാകുളം മേഖല യൂത്ത് ജനറല്‍ സെക്രട്ടറി കെ.സി.മുരളീധരന്‍, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പാമ മജീദ്, ഫക്രൂദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."