HOME
DETAILS

'അവന്‍ വന്നെങ്കിലോ' ഇസ്‌റാഈല്‍ മോചിപ്പിക്കുന്ന തടവുകാരില്‍ മകനുണ്ടാവുമെന്ന പ്രതീക്ഷയില്‍ മുറിയൊരുക്കി, ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി കാത്തിരിക്കുന്ന ഒരുമ്മ

  
backup
November 24 2023 | 08:11 AM

chocolate-cake-loving-parents-await-palestinian-teen-israel-might-free

'അവന്‍ വന്നെങ്കിലോ' ഇസ്‌റാഈല്‍ മോചിപ്പിക്കുന്ന തടവുകാരില്‍ മകനുണ്ടാവുമെന്ന പ്രതീക്ഷയില്‍ മുറിയൊരുക്കി, ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി കാത്തിരിക്കുന്ന ഒരുമ്മ

ഹെബ്രോണിന് വടക്ക് ബൈത്ത് ഉമ്മറിലുള്ള തന്റെ കൊച്ചു വീട്ടില്‍ ഫിദ അബു മരിയ തിരക്കിലാണ്. ആശങ്കയും അതിനെ മനോഹരമാക്കുന്ന പ്രതീക്ഷയും എല്ലാത്തിനേയും കവച്ചു വെക്കുന്ന ഭീതിയും മാറി മാറി വരുന്നുണ്ട് ഉള്ളില്‍..എന്നാലും അവര്‍ തിരക്കിലാണ്.
അവന്‍ വന്നെങ്കിലോ..എന്റെ മകന്‍ ഉബൈ. ഇസ്‌റാഈല്‍ പുറത്തു വിടുന്ന തടവുകാരുടെ ലിസ്റ്റില്‍ അവന്റെ പേരുമുണ്ടെന്ന് കേട്ടതാണ്. അവന്റെ മുറിയൊരുക്കണം. അവന്റെ കിടക്ക് അവന്റെ ഉടുപ്പുകള്‍ അവനിഷ്ടപ്പെട്ട ഭക്ഷണം..പ്രത്യേകിച്ച് അവന്റെ പ്രിയപ്പെട്ട ചോക്ലേറ്റ് കേക്ക് അവരങ്ങിനെ പ്രാര്‍ഥനാ ഭരിതമായ മനസ്സോടെ ഓടിക്കൊണ്ടിരിക്കുകയാണ് ആ വീടിനുള്ളില്‍. അവന്റെ ഉടുപ്പുകള്‍ മടക്കി വെക്കുമ്പോള്‍ പോലും പ്രാര്‍ഥനകള്‍ മന്ത്രണങ്ങളാവുന്നുണ്ടായിരുന്നു അവരുടെ ചുണ്ടില്‍.

മുമ്പൊരു സൈനികാക്രമണത്തില്‍ പാതി ചത്ത അവന്റെ കൈകള്‍ക്ക് എന്ത് സംഭവിച്ചിട്ടുണ്ടാവും എന്നൊരു ആവലാതിയും അവരെ അലട്ടുന്നുണ്ട്. കഴിഞ്ഞ ആഗസ്റ്റിലാണ് ഒടുവില്‍ ഇസ്‌റാഈല്‍ സൈന്യം അവനെ പിടികൂടുന്നത്. അവന്റെ 18ാം ജന്മദിനം കഴിഞ്ഞ് നാല് മാസത്തിന് ശേഷം. അവന്റെ കൈകളിലൊന്നിന് അല്‍പം ശേഷിക്കുറവുണ്ടായിരുന്നു അവര്‍ പിടികൂടുമ്പോള്‍. കഴിഞ്ഞ നവംബറില്‍ ാെരു വെടിയേറ്റതാണ് അവന് തോളില്‍. അതിന് ശേഷം നിരവധി തെറാപ്പികളിലൂടെ കടന്നു പോവുകയായിരുന്നു അവന്‍. അപ്പോഴാണ് സൈന്യം പിടികൂടുന്നത്. പിന്നാലെ ചികിത്സയും നിന്നു- അവര്‍ നെടുവീര്‍പ്പിട്ടു.

ഫലസ്തീനിലെ മറ്റു പല ബാല്യങ്ങളേയും പോലെ അവന്റേയും ആദ്യത്തെ അറസ്റ്റല്ല ഇത്. ഇതിന് മുമ്പും അവനെ സയണിസ്റ്റ് ഭീകരര്‍ തടവിലാക്കിയിട്ടുണ്ട്. അതും നാലു തവണ. ആദ്യതവണ ജയില്‍ ഗാര്‍ഡുകളുടെ ആക്രമണത്തില്‍ അവന് തലക്ക് പരുക്കേല്‍ക്കുക പോലും ചെയ്തിട്ടുണ്ട്.

ഇന്നും അവന്റെ ആരോഗ്യമോര്‍ത്താണ് വേവലാതി. കൈക്ക് ഡോക്ടര്‍ നിര്‍ദ്ദേശിച്ച ശസ്ത്രക്രിയ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അവരവനെ ഒന്നും ചെയ്യാതിരിക്കട്ടെ- മരിയ പറയുന്നു. ഒക്ടോബര്‍ ഏഴുമുതല്‍ തടവുകാരെ സംബന്ധിച്ച് നല്ല വാര്‍ത്തകളല്ല ഞങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത്. അവരെല്ലാം ക്രൂരപീഡനങ്ങള്‍ക്ക് ഇരയാകുന്നതായും ഭക്ഷണം വസ്ത്രം തുടങ്ങി അടിസ്ഥാന കാര്യങ്ങള്‍ പോലും അവര്‍ക്ക് നിഷേധിക്കുന്നതായും ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്.

ഞങ്ങള്‍ക്ക് നേരിയ പ്രതീക്ഷയേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് രാവിലെ ഒരു സുഹൃത്ത് എന്നെ വിളിച്ചു. അവന്‍ ഹീബ്രു മാധ്യമങ്ങളെ പിന്തുടരറുണ്ട്. ഉബൈയുടെ പേര് ലിസ്റ്റിലുണ്ടെന്ന് എന്നോട് പറയാനാണ് അവന്‍ രാവിലെ എന്നെ വിളിച്ചുണര്‍ത്തിയത്- സന്തോഷം അടക്കാനാവുന്നില്ല പിതാവ് യൂസുഫിന്.

ഗസ്സയിലെ ജനങ്ങളോട്, പ്രത്യേകിച്ച് രക്തസാക്ഷികളോടും മുറിവേറ്റവരോടും ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഇതെല്ലാം ആദ്യം ദൈവത്തിനോടാണ് നന്ദി പറയുന്നത്. ഞങ്ങളുടെ മക്കളെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവന്ന ധീരമായ ചെറുത്തുനില്‍പ്പിനും നന്ദി- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞാന്‍ സന്തോഷവതിയാണ് മകന്‍ മോചിതനാവുന്ന തന്തോഷവാര്‍ത്ത കേള്‍ക്കുന്ന മറ്റേതൊരു ഫലസ്തീനിയന്‍ മതാവിനേയും പോലെ. എന്നാല്‍ കയ്പുറ്റതാണ് ഈ സന്തോഷം. ഞങ്ങളുടെ ഈ കുഞ്ഞു സന്തോഷത്തിന് ഗസ്സയിലെ അനേകായിരം ജനതയുടെ രക്തത്തിന്റെ വിലയാണല്ലോ എന്നോര്‍ക്കുമ്പോള്‍- മകനിഷ്ടമായ പലഹാരങ്ങള്‍ ഓരോന്നായി നിരത്തിവെച്ച് മരിയ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago