മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണം: ഗുരുതര വീഴ്ചപറ്റിയതായി റിപ്പോര്‍ട്ട്
കൊച്ചി: കണ്ണൂര്‍ സ്വദേശിനിയും എറണാകുളം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയുമായിരുന്ന ഷംന തസ്‌നിമിന്റെ മരണത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ വകുപ്പുതല സമിതി ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി വ്യക്തമാക്കുന്നത്.
കണ്ണൂര്‍ ശിവപുരം പടുവാറ ഐഷ മന്‍സിലില്‍ അബൂട്ടിയുടെ മകള്‍ ഷംന ജൂലൈ 18ന് പനിയ്ക്ക് കുത്തിവയ്പ്പ് എടുത്തതിനേ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഷംനയുടെ മരണത്തിനു കാരണം ചികിത്സാ പിഴവാണെന്ന് അന്നുതന്നെ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജോയിന്റ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ ശ്രീകുമാരിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രൊഫസര്‍ ഡോ. എം.കെ സുരേഷ്, പള്‍മനറി മെഡിസിന്‍ പ്രൊഫസര്‍ ഡോ. കെ അനിത എന്നിവര്‍ അംഗങ്ങളായ മൂന്നംഗ ഉന്നതതല സമിതി യാണ് അന്വേഷണം നടത്തിയത്.
മെഡിക്കല്‍ കോളജിലെത്തി ഇവിടുത്തെ അടിസ്ഥാനസൗകര്യങ്ങള്‍ വിലയിരുത്തിയ സമിതി ഷംനയുടെ രക്ഷിതാക്കള്‍, സഹപാഠികള്‍ എന്നിവരില്‍ നിന്നും തെളിവെടുത്തു. തുടര്‍ന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താമസിയാതെ നടപടിയുണ്ടാാകുമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."