HOME
DETAILS

മിഷൻ സക്‌സസ്!, കൂറ്റൻ യന്ത്രങ്ങളുമായി ട്രെയിലറുകൾ താമരശ്ശേരി ചുരം കയറി; എടുത്ത സമയം മൂന്നര മണിക്കൂർ, ഗതാഗതം പുനഃസ്ഥാപിച്ചു

  
backup
December 23 2022 | 02:12 AM

trailers-crosses-thamarassery-mountain-pass

 

കോഴിക്കോട്: മൂന്നുമാസത്തെ കാത്തിരിപ്പിനൊടുവിൽ അടിവാരത്ത് നിന്ന് കൂറ്റൻ യന്ത്രങ്ങളുമായി രണ്ടു ട്രെയ്‌ലറുകൾ ചുരം കയറി. ഇന്നലെ 11 മണിയോടെ തുടങ്ങിയ യാത്ര ഇന്നു പുലർച്ച രണ്ടോടെ പൂർത്തിയായി. അപ്പോഴേക്കും ചുരത്തിലെ ഒമ്പത് ഹയർപിൻ വളവുകളും വിജയകരമായി കടക്കുകയും ചെയ്തു. ഏഴാം വളവിൽ എത്തിയപ്പോൾ വയനാടു ഭാഗത്തുനിന്നു വന്ന ആംബുലൻസിനു കടന്നുപോകാൻ കുറച്ചുനേരം യാത്ര നിർത്തിവച്ചു.

ട്രെയ്‌ലറുകൾ കയറുന്നതിന്റെ ഭാഗമായി താമരശ്ശേരി ചുരത്തിൽ ഇന്നലെ രാത്രി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം
ട്രെയിലറുകൾ വിജയകരമായി ചുരം കയറിയോടെ പിൻവലിച്ചിട്ടുണ്ട്.

വളരെ സാവകാശമാണ് ചുരം കയറിത്തുടങ്ങിയത്. ഒന്നാം വളവ് കയറുന്നതിനിടെ വലിയ യന്ത്ര ഭാഗങ്ങൾ വഹിച്ച ട്രെയ്‌ലർ രണ്ട് ഇടങ്ങളിൽ നിന്നു പോയി. മിനിറ്റുകൾക്കുള്ളിൽ യാത്ര തുടർന്ന ട്രെയ്‌ലറുകൾ പുലർച്ചെ 12.20ന് നാലാം വളവ് കടന്നു. 1.10 ഓടെ എട്ടാം വളവും കയറി. ട്രെയലറുകൾ ചുരം കയറുന്നത് കാണാൻ വൻ ജനക്കൂട്ടമാണ് അർധരാത്രിയും ചുരത്തിൽ തടിച്ചുകൂടിയത്.

താമരശ്ശേരി ഡി.വൈ.എസ്.പി, ടി.കെ.അഷ്‌റഫിന്റെ നേതൃത്വത്തിൽ വൻ പൊലിസ് സന്നാഹവും വാഹനത്തെ അനുഗമിച്ചു. താമരശ്ശേരി തഹസിൽദാർ സി. സുബൈർ, ഫോറസ്റ്റ് റെയ്ഞ്ചർ രാജീവ് കുമാർ, എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ചുരത്തിലെത്തി. ഫയർ ആൻറ് റെസ്‌ക്യു ഫോഴ്‌സ് വനം വകുപ്പ് ഉദ്യോഗസ്ഥരും, കെ.എസ്. ഇ ബി. അധികൃതരും ചുരത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ഡ്രൈവർമാർ അടക്കം 14 ജീവനക്കാർ ചേർന്നാണ് ട്രെയ്‌ലറുകൾ കൊണ്ടുപോയത്. മുന്നിലായി വെളിച്ചം ഘടിപ്പിച്ച വാഹനവും പൈലറ്റ് വാഹനവും പിന്നിൽ ട്രെയ്‌ലറുകളും എന്ന രീതിയിലായിരുന്നു യാത്ര. വാഹനത്തിന് അറ്റകുറ്റപ്പണി വേണ്ടിവന്നാൽ നന്നാക്കാനുള്ള മൊബൈൽ വർക്‌ഷോപ് സംവിധാനവും ഒരുക്കിയിരുന്നു. ചുരംസംരക്ഷണ സമിതിയും സഹായവുമായി ഒപ്പമുണ്ടായിരുന്നു. ക്രെയിൻ സർവ്വീസും സജ്ജീകരിച്ചിരുന്നു.

നെസ്ലെ കമ്പനിക്ക് പാൽപൊടിയും മറ്റും നിർമിക്കാൻ കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്ത കൂറ്റൻ യന്ത്രങ്ങളുമായി കർണാടകത്തിലെ നഞ്ചൻകോട്ടേക്കു പുറപ്പെട്ട രണ്ട് ട്രെയിലറുകൾ സെപ്റ്റംബർ പത്തിനാണ് താമരശ്ശേരിക്ക് അടുത്ത് ദേശീയപാതയിൽ പുല്ലാഞ്ഞിമേട്ടിലും എലോകരയിലുമായി തടഞ്ഞിട്ടിരുന്നത്.

ചുരം കയറിയാൽ ചുരത്തിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുമെന്ന ആശങ്കയിൽ തടഞ്ഞിട്ട ട്രെയ്‌ലറുകൾ മാസങ്ങളുടെ കാത്തിരുപ്പിനൊടുവിലാണ് വിവിധ സംവിധാനങ്ങൾ ഏർപെടുത്തി ചുരം കയറാൻ അനുവദിച്ചത്. തുടർയാത്ര സാധ്യത പഠിക്കാൻ കോഴിക്കോട് ജില്ല ഭരണകൂടം സമിതിയെ നിയോഗിച്ചു. ഒക്ടോബർ 27നാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. ഇതുപ്രകാരം 104 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഡിസംബർ 22ന് രാത്രി ട്രെയിലറുകൾക്ക് ചുരം കയറാൻ അനുമതി നൽകുകയായിരുന്നു.

Trailers crosses thamarassery mountain pass



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago
No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  2 months ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago