
ദുരാരോപണത്തിനെതിരേ മുഖ്യമന്ത്രിയുടെ സാക്ഷ്യം
ലൗ ജിഹാദിനും നാര്‍കോട്ടിക് ജിഹാദിനും തെളിവുകളില്ലെന്ന് കണക്കുകള്‍ ഉദ്ധരിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി. മതപരിവര്‍ത്തനത്തിന്റെയും മയക്കുമരുന്ന് ഉപയോഗങ്ങളുടെയും കാര്യത്തില്‍ ഒരു മതത്തേയും പ്രതിക്കൂട്ടിലാക്കാന്‍ പറ്റിയ കണക്കുകള്‍ സര്‍ക്കാരിന്റെ പക്കല്‍ ഇല്ലെന്ന് അക്കമിട്ട് നിരത്തിയ വസ്തുതകളിലൂടെ മുഖ്യമന്ത്രി പറയുകയും ചെയ്തു. പാലാ ബിഷപ്പ് നടത്തിയ ആരോപണവും പല വൈദികരും അത് ഏറ്റുപറഞ്ഞതും അവര്‍ക്ക് എവിടെ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ഇനിയെങ്കിലും പാലാ രൂപത വെളിപ്പെടുത്തണം. ഇതിന്റെ തെളിവുകള്‍ പാലാ ബിഷപ്പിന്റെ കൈവശമോ ബിഷപ്പിനെക്കൊണ്ട് അങ്ങനെ പറയിപ്പിച്ച സഭയുടെ പക്കലോ ഉണ്ടെങ്കില്‍ സര്‍ക്കാരിന് അതു കൈമാറുകയോ ആഭ്യന്തരവകുപ്പ് അത് കണ്ടെത്തുകയോ ചെയ്യേണ്ടതിലേക്കാണ് കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം എത്തിച്ചിരിക്കുന്നത്.
അള്‍ത്താരയില്‍ വിശ്വാസികളെ അഭിമുഖീകരിച്ച് പാലാ രൂപതയുടെ ഉന്നത സ്ഥാനത്തിരിക്കുന്ന ബിഷപ്പില്‍നിന്നു അടിസ്ഥാനരഹിതമായ ആരോപണങ്ങളാണോ വന്നതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞതുപോലെ വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണമായിരുന്നു ബിഷപ്പില്‍ നിന്ന് ഉണ്ടായതെങ്കില്‍ എന്തായിരുന്നു അതിന് പിന്നിലെ ലക്ഷ്യം? വ്യക്തമായ തെളിവോടെയാണ് പാലാ ബിഷപ്പ് നാര്‍കോട്ടിക് ജിഹാദ് മുസ്‌ലിം സമുദായത്തിനുമേല്‍ ആരോപിച്ചതെങ്കില്‍ ബിഷപ്പില്‍ നിന്നു തെളിവുകള്‍ ശേഖരിച്ചു കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഈ രണ്ട് ആവശ്യങ്ങളുടെ സാക്ഷാത്ക്കാരം അനിവാര്യമാക്കുന്നുണ്ട്.
'കേരളത്തിലെ മതപരിവര്‍ത്തനം, മയക്കുമരുന്ന് കേസുകള്‍ ഇവയിലെല്ലാം ഉള്‍പ്പെട്ട ആളുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ ന്യൂനപക്ഷ മതങ്ങളില്‍പെട്ടവര്‍ക്ക് പ്രത്യേക പങ്കാളിത്വമില്ലെന്ന് മനസിലാക്കാന്‍ കഴിയും. ഇതിനൊന്നും മതമില്ല. മതത്തിന്റെ കള്ളിയില്‍ പെടുത്താനും കഴിയില്ല. ക്രിസ്തുമതത്തില്‍ നിന്നും ഇസ്‌ലാം മതത്തിലേക്ക് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച് വിവരങ്ങളോ പരാതികളോ ഇതുവരെ സര്‍ക്കാരിനു ലഭിച്ചിട്ടില്ല. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍ പെടുത്തി തീവ്രവാദ സംഘടനകളിലെത്തിക്കുന്നുവെന്ന പ്രചാരണത്തെ സാധൂകരിക്കുന്നതല്ല സര്‍ക്കാരിന്റെ പക്കലുള്ള കണക്കുകളൊന്നും. നാര്‍കോട്ടിക് ജിഹാദ് എന്ന പേരില്‍ നടത്തിയ പ്രസ്താവനയും തുടര്‍ന്നുണ്ടായ പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണ്' - മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ഏതാനും വാചകങ്ങളാണിത്.
അപ്പോള്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ അള്‍ത്താരയില്‍ വിശ്വാസികളോട് പച്ചക്കള്ളം പറയുകയായിരുന്നോ, അങ്ങനെയല്ലേ മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍നിന്നു മനസിലാക്കേണ്ടത്. ഇതേപോലുള്ള ആരോപണമാണ് താമരശ്ശേരി രൂപതയില്‍ നിന്നുണ്ടായത്. തന്റെ പക്കല്‍ നിന്നുണ്ടായ ഒരു പിഴവായിരുന്നു അതെന്നു താമരശ്ശേരി ബിഷപ്പ് തെറ്റുതിരുത്തി പറഞ്ഞതോടെ ആ പ്രശ്‌നം അവിടെ തീര്‍ന്നു. എന്നാല്‍ പാലാ ബിഷപ്പ് തന്റെ പ്രസ്താവനയില്‍ ഇപ്പോഴും മാറ്റംവരുത്തിയിട്ടില്ല. വസ്തുതകള്‍ നിരത്തിയുള്ള, കണക്കുകള്‍ ഉദ്ധരിച്ചുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം രണ്ട് ദിവസം പിന്നിടുമ്പോഴും ഒരു പ്രസ്താവന പോലും പാലാ ബിഷപ്പില്‍നിന്ന് വന്നിട്ടുമില്ല. സഭയുടെ ഈ മൗനത്തിലൂടെ സംഭവിക്കുക സമൂഹത്തിലെ വര്‍ഗീയ ധ്രുവീകരണമായിരിക്കും. അതാണോ പാലാ രൂപത ലക്ഷ്യംവയ്ക്കുന്നത് എന്ന് തോന്നിപ്പിക്കുന്നു സഭയുടെ ഈ മൗനം.
നാര്‍കോട്ടിക് ജിഹാദ് എന്ന പദം ലോകത്താകെ ഉപയോഗിക്കുന്ന പദമാണ്. അത് പാലാ ബിഷപ്പും ആവര്‍ത്തിച്ചെന്നേയുള്ളൂവെന്ന് നിസാരമാക്കി പറയുന്നത് കളവാണ്. അന്താരാഷ്ട്രതലത്തില്‍ അത്തരം പ്രയോഗങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ കേരളത്തിലും അത് ആവര്‍ത്തിക്കണമെന്ന നിര്‍ബന്ധബുദ്ധിയുടെ പിന്നില്‍ എന്താണ്? വേദപാഠ പുസ്തകത്തിലെ ദുരാരോപണത്തിലെ തെറ്റ് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി രൂപതാ ബിഷപ്പ് അത് പിന്‍വലിച്ച മാതൃക നമുക്ക് മുമ്പിലുണ്ട്. ലോക ക്രൈസ്തവ സമൂഹത്തിന്റെ ആരാധ്യനായ വത്തിക്കാനിലെ പോപ്പ് ഈയിടെ പറഞ്ഞത് അന്യമതങ്ങളെ വേദനിപ്പിക്കരുതെന്നായിരുന്നു. പാലാ സഭയുടെ തന്നെ ഭാഗമായ മലങ്കര കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ പറഞ്ഞത് 'മയക്കുമരുന്നിനെ മയക്കുമരുന്ന് എന്നാണ് പറയേണ്ടത്. അല്ലാതെ നാര്‍കോട്ടിക് ജിഹാദ് എന്നല്ല' എന്നായിരുന്നു.
എന്തുകൊണ്ടാണ് കേരളത്തില്‍ നാര്‍കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന ബോധ്യം ഉണ്ടായതെന്ന് മുഖ്യമന്ത്രിക്ക് ബിഷപ്പിനോടു തന്നെ ചോദിക്കാമായിരുന്നു. അതുണ്ടായില്ല. സര്‍വകക്ഷി യോഗം വിളിച്ചത് കൊണ്ടോ, എല്ലാ മതമേലധ്യക്ഷന്മാരും ഒന്നിച്ചിരിക്കുന്നത് കൊണ്ടോ മാഞ്ഞുപോകുന്നതല്ല പാലാ ബിഷപ്പിന്റെ ദുരാരോപണം. മുഖ്യമന്ത്രി വസ്തുതകള്‍ നിരത്തി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തനിക്ക് തെറ്റുപറ്റിപ്പോയെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ തീരാവുന്നതേയുള്ളൂ നിര്‍മലമായ സാമൂഹികാന്തരീക്ഷത്തെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥ. ബിഷപ്പ് അങ്ങനെ പറയാത്തിടത്തോളം എന്താണ് പാലാ രൂപത ലക്ഷ്യംവയ്ക്കുന്നതെന്ന് കണ്ടെത്താനുള്ള ബാധ്യത സര്‍ക്കാരിനും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 674 പേര്‍; 32 പേര്‍ ഹൈയസ്റ്റ് റിസ്‌ക് കാറ്റഗറിയില്‍ തുടരുന്നു
Kerala
• a minute ago
ഒന്നാം ക്ലാസ് മുതൽ നിരന്തര ലൈംഗിക പീഡനം; തൊടുപുഴയിൽ പിതാവിന് മൂന്ന് ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും
Kerala
• 15 minutes ago
ഇനി കണ്ണീരോർമ; ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം സംസ്‌കരിച്ചു
uae
• 22 minutes ago
മോഷണം നടത്തിയാൽ വിസ റദ്ദാക്കി നാടുകടത്തും: ഇന്ത്യയിലെ യുഎസ് എംബസിയുടെ മുന്നറിയിപ്പ്
International
• 34 minutes ago
കനത്ത മഴ; റെഡ് അലർട്ട്; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 41 minutes ago
വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 1000 കോടി വായ്പയെടുക്കാന്‍ തീരുമാനമായി
Kerala
• an hour ago
അഡ്വ ഹാരിസ് ബീരാൻ എം പി ക്ക് കേന്ദ്ര വ്യോമയാന മന്ത്രിയുടെ മറുപടി; റിയാദ്-കാലിക്കറ്റ് റൂട്ടിൽ നിർത്തിവച്ച എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ സ്‌ട്രെച്ചർ സർവീസ് പുനരാരംഭിക്കുന്നതിനുള്ള ശ്രമം സജീവമായി തുടരുന്നതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു
Kerala
• an hour ago
സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ പ്രഥമ പുരസ്കാരം ഫരീദ് ഐകരപ്പടിക്ക്
Saudi-arabia
• 2 hours ago
മസ്‌കത്തിലാണോ താമസിക്കുന്നത്? എങ്കിൽ യാത്രാ ചെലവ് കുറയ്ക്കാന്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ
oman
• 2 hours ago
ആർസിബി വിജയാഘോഷ ദുരന്തത്തിൽ കോലിയും ഫ്രാഞ്ചെെസിയും ഉത്തരവാദികള്‍: കോലിയുടെ വീഡിയോ ഉൾപ്പെടെ കുറ്റപ്പെടുത്തി കർണാടക സർക്കാർ റിപ്പോർട്ട്
Cricket
• 2 hours ago
ഗൾഫ് മോഡൽ ഇന്ത്യയിലും: ഫുഡ് ഡെലിവറി തൊഴിലാളികൾക്കായി എസി വിശ്രമ കേന്ദ്രങ്ങൾ
National
• 2 hours ago
'വൈദ്യുതി ലൈനുകൾ ഒഴിവാക്കണം': സർക്കുലർ പാലിക്കാത്തതിന്റെ ഫലം; കൊല്ലത്ത് ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടമായി
Kerala
• 3 hours ago
ഇത്തിരിക്കുഞ്ഞൻ പക്ഷികളെക്കൊണ്ട് പൊറുതിമുട്ടി ഖത്തർ; ഇതുവരെ പിടിച്ചത് 35,000 മൈനകളെ
qatar
• 3 hours ago
'നിമിഷപ്രിയയുടെ ക്രൂരത മറച്ചുപിടിച്ച് പാവമായി ചിത്രീകരിക്കുന്നു'; മലയാള മാധ്യമങ്ങള്‍ക്കെതിരെ തലാലിന്റെ സഹോദരന്
Kerala
• 3 hours ago
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു
Kerala
• 4 hours ago
ഇത് തകർക്കും, ആഭ്യന്തര ടിക്കറ്റ് നിരക്കുകൾ 1,299 രൂപ മുതൽ, അന്താരാഷ്ട്ര ടിക്കറ്റ് നിരക്കുകൾ 4,340 രൂപ മുതൽ: ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
National
• 5 hours ago
വ്യാജ ഉൽപ്പന്നങ്ങൾക്ക് വിലങ്ങിട്ട് ഡൽഹി ഹൈക്കോടതി; ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ എന്നിവയ്ക്ക് തിരിച്ചടി
National
• 5 hours ago
വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം ഇന്ന് യുഎഇ സമയം വൈകിട്ട് നാല് മണിക്ക്: വിപഞ്ചികയുടെ കുടുംബാംഗങ്ങൾ പങ്കെടുക്കും
Kerala
• 5 hours ago
ഭാസ്കര കാരണവര്‍ വധക്കേസ്; ഒന്നാം പ്രതി ഷെറിന് ജയില്‍ മോചിതയായി
Kerala
• 3 hours ago
പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും സ്വന്തമായി ഫോണുള്ള മൂന്ന് രാജ്യങ്ങളില്‍ യുഎഇയും, മറ്റു രണ്ട് രാജ്യങ്ങള്‍ ഇവ
uae
• 4 hours ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രക്ഷോഭത്തിനൊരുങ്ങി കെഎസ്യു; നാളെ സംസ്ഥാന വ്യാപക 'പഠിപ്പുമുടക്ക്'
Kerala
• 4 hours ago