HOME
DETAILS

രാഷ്ട്രീയ പകപോക്കാനാകരുത് കൊവിഡ് നിയന്ത്രണങ്ങൾ

  
Web Desk
December 23 2022 | 03:12 AM

46355263-2


ഒരിടവേളയ്ക്ക് ശേഷം ആശങ്ക പടർത്തിക്കൊണ്ട് ലോകത്ത് വീണ്ടും കൊവിഡ് വ്യാപന ഭീതി പടരുകയാണ്. 2019ൽ ചൈനയിൽ തുടക്കമിട്ട മഹാമാരിയുടെ തിരിച്ചുവരവും ചൈനയിൽ നിന്നുതന്നെയാണ്. അവിടെ രോഗം അതിവേഗത്തിലാണ് പടരുന്നത്. ആശുപത്രികൾ നിറഞ്ഞു കവിയുന്നു. രോഗം ബാധിച്ച് മരിച്ചവരുടെ ശവശരീരങ്ങൾ ആശുപത്രികളിൽ കൂട്ടിയിട്ടിരിക്കുന്നു. ശ്മശാനങ്ങളിൽ സംസ്‌കാരത്തിന് സ്ഥലമില്ലാത്ത അവസ്ഥ. ചികിത്സയ്ക്ക് മരുന്നു തികയുന്നില്ല. ഒരു വർഷം മുമ്പ് എന്തിനെയായിരുന്നോ ലോകം ആശങ്കയോടെ കണ്ടിരുന്നത് അതിന്റെ ആവർത്തനമാണ് ചൈനയിൽ ഇപ്പോൾ. ഔദ്യോഗികമായി ഇത്തരം വിവരങ്ങൾ ചൈന പുറത്തുവിടാറില്ല. സമൂഹികമാധ്യമങ്ങൾ വഴിയാണ് കൊവിഡ് വ്യാപനം ലോകം അറിഞ്ഞുകൊണ്ടിരിക്കുന്നത്. ചൈനയ്ക്കൊപ്പം അമേരിക്ക, ജപ്പാൻ, ഫ്രാൻസ്, ദക്ഷിണ കൊറിയ, ബ്രസീൽ എന്നിവിടങ്ങളിലും രോഗം പടരുകയാണ്. അടുത്ത തൊണ്ണൂറ് ദിവസങ്ങൾക്കുള്ളിൽ ചൈനയിൽ 60 ശതമാനം പേർക്കും രോഗം പിടിപെടാമെന്നാണ് റിപ്പോർട്ട്. സീറോ കൊവിഡ് പോളിസി എന്ന പേരിൽ ദിവസങ്ങൾക്ക് മുമ്പാണ് ചൈനയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ജനങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നതോടെ കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതാണ് ഇപ്പോഴത്തെ രൂക്ഷ വ്യാപനത്തിന് കാരണം. 250 ലക്ഷത്തിലധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഷാങ്ഹായ് കഴിഞ്ഞ മാർച്ചിൽ ലോക്ഡൗണിലായിരുന്നു.
കൊവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ആസൂത്രണങ്ങൾ നമ്മുടെ രാജ്യത്തും ആരംഭിച്ചിട്ടുണ്ട്. എന്നാൽ മഹാമാരിയെ രാഷ്ട്രീയ പകപോക്കാനുള്ള ആയുധമാക്കുകയാണ് കേന്ദ്ര സർക്കാർ എന്ന ആരോപണമാണ് ഉയരുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം കൊവിഡ് അവലോകന യോഗം ചേരുകയുണ്ടായി. ഏത് സാഹചര്യവും നേരിടാൻ രാജ്യം സജ്ജമാണെന്ന് യോഗത്തിൽ കേന്ദ്രമന്ത്രി പറഞ്ഞുവെങ്കിലും പ്രധാനമായും ഊന്നൽ നൽകിയത് രാഹുൽഗാന്ധി നടത്തിക്കൊണ്ടിരിക്കുന്ന ഭാരത് ജോഡോ യാത്ര അവസാനിപ്പിക്കണമെന്നതിനായിരുന്നു. എന്നാൽ ഇന്ത്യയിൽ പുതിയ കൊവിഡ് കേസുകളും ചികിത്സയിൽ തുടരുന്നവരുടെ എണ്ണവും കുറയുകയാണെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കുകയുമുണ്ടായി. ധൃതിപിടിച്ച് നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതില്ലെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ പോളും യോഗത്തിൽ അഭിപ്രായപ്പെട്ടു. അനാവശ്യ ആശങ്കകൾ സമൂഹത്തിൽ പടർത്തി രാഷ്ട്രീയ അതിമോഹ സാഫല്യത്തിന് വേണ്ടി കൊവിഡ് ഭീതി പടർത്തുകയാണ് ആരോഗ്യമന്ത്രി. കൊവിഡിനേക്കാൾ സർക്കാർ ഭയപ്പെടുന്നത് രാഹുൽഗാന്ധിയുടെ യാത്രയെയാണെന്നാണ് ഇതിൽ നിന്നെല്ലാം മനസിലാകുന്നത്.


തെരുവിലിറങ്ങുന്ന ജനങ്ങൾ എന്നും ഭരണകൂടങ്ങളുടെ ഉറക്കം കെടുത്തിയിട്ടേയുള്ളൂ. കൊട്ടാരങ്ങളും കോട്ടകൊത്തളങ്ങളും ജനങ്ങൾ കൈയേറിയപ്പോൾ ജീവനും കൊണ്ടോടിയ ഭരണാധികാരികൾ ചരിത്രത്തിൽ നിരവധിയാണ്. ജനവിരുദ്ധ ഭരണകൂടങ്ങളുടെ ക്രൂരതകൾ നിശബ്ദം സഹിച്ച് ജനങ്ങൾ അടങ്ങിയൊതുങ്ങി വീടകങ്ങളിൽ കഴിയാനാണ് ഭരണകൂടങ്ങൾ ആഗ്രഹിക്കുന്നത്. അതിനവർ ഏത് മാർഗവും അവലംബിക്കും. ലോക മഹായുദ്ധങ്ങൾ വരെ ഉണ്ടായത് ഭരണാധികാരികൾക്ക് അധികാരം ഉറപ്പിച്ചു നിർത്താനായിരുന്നു. മഹാമാരികളെപ്പോലും ഭരണകൂടങ്ങൾ താൽപര്യ സംരക്ഷണത്തിനായി ഉപയോഗപ്പെടുത്തുന്നു.


കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ ജോഡോ യാത്ര റദ്ദാക്കുന്നത് ആലോചിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ രാഹുൽ ഗാന്ധിക്ക് കത്തയച്ചതും ഈ പശ്ചാത്തലത്തിലായിരിക്കണം. കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ട രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നൂറ് ദിവസം പിന്നിട്ടത് ദിവസങ്ങൾക്ക് മുമ്പാണ്. ഇതിനകം രാജ്യത്തെ വിവിധ രാഷ്ട്രീയ, സാമൂഹ്യ, കലാ, സാംസ്‌കാരിക നേതാക്കൾ യാത്രയിൽ പങ്കാളികളായി. ബഹുജന പങ്കാളിത്തംകൊണ്ട് ദേശീയതലത്തിലും ഭാരത് ജോഡോ യാത്ര ചലനം സൃഷ്ടിക്കുന്നു എന്നത് കാണാതിരിക്കാനാവില്ല. തെരുവുകൾ താണ്ടുന്ന രാജ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാവിന്റെ കശ്മിരിലേക്കുള്ള യാത്ര ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കിൽ അത് യാത്രയുടെ വിജയമായിരിക്കണം. രാജസ്ഥാൻ എം.പിമാരായ പി.പി ചൗധരി, നിഹാൽ ചന്ദ്, ദേവ്ജി പട്ടേൽ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ യാത്രക്കെതിരേ മന്ത്രി കത്തെഴുതിയത്. എം.പിമാരെ ഒറ്റക്കെട്ടായി കത്തെഴുതാൻ പ്രേരിപ്പിച്ച ചേതോവികാരം ജനവികാരത്തെ ഓർത്തുള്ള ഭയമായിരിക്കണം. രാജസ്ഥാനിലും കർണാടകയിലും ബി.ജെ.പിയും യാത്രകൾ നടത്തിയത് കാണാതെ പോവുകയും ചെയ്യുന്നു.
കൊവിഡ് ഭീഷണി ഉണ്ടെങ്കിലും രാജ്യത്തെ ജനജീവിതം സാധാരണ രീതിയിൽ തുടരുന്നുണ്ട്. വിമാന സർവിസുകൾക്ക് നിരോധം വന്നിട്ടില്ല. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. സർക്കാർ ഇതുവരെ കൊവിഡ് മാർഗരേഖ പുറത്തിറക്കിയിട്ടുമില്ല. പാർലമെന്റ് സമ്മേളനം സാധാരണ രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു. മന്ത്രിമാർ ഓടിനടന്ന് ഉദ്ഘാടനങ്ങൾ നിർവഹിക്കുന്നു. രാഷ്ട്രീയ യോഗങ്ങളിൽ പങ്കെടുക്കുന്നു. ഇവിടെയൊന്നുമില്ലാത്ത നിയന്ത്രണം ഭാരത് ജോഡോ യാത്രയ്ക്ക് മാത്രം കൽപ്പിക്കുമ്പോഴാണ് തെരുവിലിറങ്ങുന്ന ജനങ്ങളെ ഭരണകൂടങ്ങൾക്ക് എത്രമാത്രം ഭയമാണെന്ന യാഥാർഥ്യം തെളിഞ്ഞുവരുന്നത്.


മഹാമാരി പടരുമ്പോൾ തീർച്ചയായും നിയന്ത്രണങ്ങൾ വേണ്ടിവരും. കൊവിഡ് ഒരു യാഥാർഥ്യവുമാണ്. അതിനെ അംഗീകരിക്കാതിരിക്കാൻ പറ്റില്ല. ജനങ്ങൾ മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിക്കേണ്ടിവരും. ആളുകൾ അകലം പാലിക്കേണ്ടിവരും. എന്നാലിപ്പോൾ ഇന്ത്യയിൽ അത്തരം നിർബന്ധ സാഹചര്യം സംജാതമായിട്ടില്ലെന്ന് സർക്കാർ തന്നെ ഒരു ശ്വാസത്തിൽ പറയുന്നു. മറുശ്വാസത്തിൽ ഭാരത് ജോഡോ യാത്ര റദ്ദ് ചെയ്യണമെന്നാവശ്യപ്പെടുകയും ചെയ്യുന്നു. ഇവിടെയാണ് മഹാമാരികൾ രാഷ്ട്രീയ പകപോക്കലിനുള്ള ആയുധമായി ഭരണകൂടങ്ങൾ മിനുക്കിയെടുക്കുന്നത്. തെരുവിൽ ഇറങ്ങുന്ന ജനങ്ങളിലൂടെയാണ് പ്രതിഷേധങ്ങൾ കൊട്ടാരങ്ങളെ കടപുഴക്കുന്ന പ്രക്ഷോഭങ്ങളായി രൂപാന്തരപ്പെടുന്നതെന്ന തിരിച്ചറിവ് ഭരണകൂടങ്ങളെ എന്നും അലോസരപ്പെടുത്തുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 1000 കോടി വായ്പയെടുക്കാന്‍ തീരുമാനമായി 

Kerala
  •  18 minutes ago
No Image

അഡ്വ ഹാരിസ് ബീരാൻ എം പി ക്ക് കേന്ദ്ര വ്യോമയാന മന്ത്രിയുടെ മറുപടി; റിയാദ്-കാലിക്കറ്റ് റൂട്ടിൽ നിർത്തിവച്ച എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ സ്‌ട്രെച്ചർ സർവീസ് പുനരാരംഭിക്കുന്നതിനുള്ള ശ്രമം സജീവമായി തുടരുന്നതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു

Kerala
  •  25 minutes ago
No Image

സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ പ്രഥമ പുരസ്കാരം ഫരീദ് ഐകരപ്പടിക്ക്

Saudi-arabia
  •  30 minutes ago
No Image

മസ്‌കത്തിലാണോ താമസിക്കുന്നത്? എങ്കിൽ യാത്രാ ചെലവ് കുറയ്ക്കാന്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ

oman
  •  33 minutes ago
No Image

ആർസിബി വിജയാഘോഷ ദുരന്തത്തിൽ കോലിയും ഫ്രാഞ്ചെെസിയും ഉത്തരവാദികള്‍: കോലിയുടെ വീഡിയോ ഉൾപ്പെടെ കുറ്റപ്പെടുത്തി കർണാടക സർക്കാർ റിപ്പോർട്ട്

Cricket
  •  an hour ago
No Image

30 വര്‍ഷം മുമ്പ് ജോലിയില്‍ കയറിപ്പറ്റിയത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കൊണ്ടെന്ന് ആരോപണം; ഇന്ത്യന്‍ എഞ്ചിനീയര്‍ സഊദിയില്‍ അറസ്റ്റില്‍

Saudi-arabia
  •  an hour ago
No Image

ഗൾഫ് മോഡൽ ഇന്ത്യയിലും: ഫുഡ് ഡെലിവറി തൊഴിലാളികൾക്കായി എസി വിശ്രമ കേന്ദ്രങ്ങൾ

National
  •  an hour ago
No Image

'വൈദ്യുതി ലൈനുകൾ ഒഴിവാക്കണം': സർക്കുലർ പാലിക്കാത്തതിന്റെ ഫലം; കൊല്ലത്ത് ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടമായി

Kerala
  •  an hour ago
No Image

ഇത്തിരിക്കുഞ്ഞൻ പക്ഷികളെക്കൊണ്ട് പൊറുതിമുട്ടി ഖത്തർ; ഇതുവരെ പിടിച്ചത് 35,000 മൈനകളെ

qatar
  •  2 hours ago
No Image

'നിമിഷപ്രിയയുടെ ക്രൂരത മറച്ചുപിടിച്ച് പാവമായി ചിത്രീകരിക്കുന്നു'; മലയാള മാധ്യമങ്ങള്‍ക്കെതിരെ തലാലിന്റെ സഹോദരന്‍

Kerala
  •  2 hours ago