മകള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 25,000 ദിര്‍ഹം
കുറ്റിപ്പുറം: കൊച്ചി സ്വദേശിയായ ഷാജഹാനില്‍ നിന്ന് സംഘം തട്ടിയെടുത്തത് 25,000 ദിര്‍ഹമാണ്. ഏകദേശം അഞ്ച് ലക്ഷത്തോളം ഇന്ത്യന്‍ രൂപ. കോഴിക്കോട് നാദാപുരം സ്വദേശിയായ യുവാവും സംഘവുമാണ് പലതവണകളായി പണം തട്ടിയത്. മകള്‍ക്ക് ജോലി വാഗ്ദാനം ചെയ്താണ് സംഘം ആദ്യം ഷാജഹാനെ അംഗമാക്കിയത്. ഇതിനു ശേഷം മകള്‍ ഫാത്തിമയെ ക്യു നെറ്റില്‍ അംഗമാക്കി. കൊച്ചിയില്‍ വച്ച് മകളെ ഇന്റര്‍വ്യൂ നടത്തിയെന്നും ജോലി ലഭിച്ചതായും അറിയിച്ചാണ് ഷാജഹാനില്‍ നിന്ന് സംഘം പണം തട്ടിയത്.
മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ യുവാവും സംഘവുമാണ് മകളെ ഇന്റര്‍വ്യൂ നടത്തിയതെന്ന് ഷാജഹാന് പറഞ്ഞു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലിയോ മറ്റു വരുമാനങ്ങളോ ലഭിക്കാതായതിനെ തുടര്‍ന്ന് ഷാജഹാനെ ക്യു നെറ്റില്‍ ചേര്‍ത്ത സുഹൃത്തായ നാദാപുരം സ്വദേശിയോട് പണം തിരികെ ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. പണം തിരികെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവാവും സംഘവും ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിച്ചതായും ഷാജഹാന് പറയുന്നു. ഇത് സംബന്ധിച്ച് ദുബൈയില്‍ നിയമനടപടികള്‍ സ്വീകരിക്കാനിരിക്കേ യുവാവും കുടുംബവും നാട്ടിലേക്ക് കടന്നു. ഷാജഹാന് കോഴിക്കോട് പൊലിസിലും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."