മൈലാഞ്ചിയിട്ട കൈകൾ കൊണ്ട് സാനിയ ഇനി യുദ്ധവിമാനം പറത്തും; വൈമാനികയാവുന്ന ആദ്യ മുസ്ലിം പെൺകുട്ടി
മിർസാപൂർ: വ്യോമസേനയുടെ യുദ്ധവിമാനം പറത്തുന്ന ആദ്യ മുസ്ലിം വനിതാ എന്ന ബഹുമതിക്ക് അർഹായായി ഉത്തർപ്രദേശ് സ്വദേശിനി സാനിയ മിർസ. മിർസാപൂർ സ്വദേശിയും ടി.വി മെക്കാനിക്കുമായ ഷാഹിദ് അലിയുടെ മകൾ സാനിയ മിർസയാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. ചൊവ്വാഴ്ച പൂനെയിൽ നടക്കുന്ന എൻ.ഡി.എ പരിശീലനത്തിൽ സാനിയ ചേരും.
നാഷനൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ) നടത്തിയ പരീക്ഷയിൽ 149ാം റാങ്കോടെയാണ് സാനിയ ഫ്ളൈയിംഗ് വിംഗിൽ രണ്ടാം സ്ഥാനം നേടിയത്. ഏപ്രിൽ 10ന് നടന്ന എൻ.ഡി.എ പരീക്ഷയുടെ ഫലം കഴിഞ്ഞമാസമാണ് പുറത്തുവന്നത്. ഫ്ളൈയിങിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ട് വനിതകളിൽ ഒരാളും സാനിയയാണ്. കൂടാതെ ഉത്തർപ്രദേശിൽ നിന്ന് യുദ്ധവിമാന പൈലറ്റാകുന്ന ആദ്യ സ്ത്രീയും സാനിയ തന്നെ.
ജസോവർ ഗ്രാമത്തിലാണ് സാനിയയുടെ വീട്. ഗ്രാമത്തിലെ തന്നെ പണ്ഡിറ്റ് ചിന്താമണി ദുബെ ഇന്റർ കോളജിൽ പ്രൈമറി മുതൽ പത്താം ക്ലാസ് വരെ ഹിന്ദി മീഡിയത്തിലാണ് സാനിയ പഠിച്ചത്. പ്ലസ് ടുവിന് യു.പി ബോർഡിലെ ജില്ലാ ടോപ്പറായിരുന്നു ഇവർ.
രാജ്യത്തെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റായ അവ്നി ചതുർവേദിയെക്കുറിച്ച് അറിഞ്ഞതോടെയാണ് എൻ.ഡി.എയിൽ ചേരാൻ തീരുമാനിച്ചതെന്ന് സാനിയ പറഞ്ഞു.
മകൾ എന്റെ കുടുംബത്തിന് മാത്രമല്ല, ഞങ്ങളുടെ നാട്ടുകാർക്ക് തന്നെ അഭിമാനമാണെന്നും സാനിയയുടെ നേട്ടം പ്രദേശത്തെ എല്ലാ പെൺകുട്ടികൾക്കും പ്രചോദനമാകുമെന്നും അവരുടെ മാതാവ് തബസ്സും മിർസ പറഞ്ഞു.
UPs Sania Mirza to become India’s first Muslim woman fighter pilot
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."