'പി.എം കെയേഴ്‌സ് കേന്ദ്ര ഫണ്ടല്ല' കേന്ദ്രം ഹൈക്കോടതിയില്‍
ന്യൂഡല്‍ഹി: പി.എം കെയേഴ്‌സ് കേന്ദ്രസര്‍ക്കാറിന്റെ ഫണ്ടല്ലെന്ന് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍. പി.എം കെയേഴ്‌സ് ഫണ്ടിലെ പണം കേന്ദ്രസര്‍ക്കാറിന്റെ പൊതു ഫണ്ടിലേക്ക് പോകുന്നില്ല. അതിനാല്‍, ഫണ്ടിലേക്ക് സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും കേന്ദ്രം വ്യക്തമാക്കി. പി.എം കെയേഴ്‌സ് ഫണ്ടിന്റെ നിയമസാധുതയില്‍ വ്യക്തത ആവശ്യപ്പെട്ട് സാമ്യക് ഗാങ്‌വാള്‍ എന്ന വ്യക്തി സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹരജിയില്‍ പ്രധാനമന്ത്രിയുടെ ഓഫിസിലെ അണ്ടര്‍ സെക്രട്ടറി പ്രദീപ് കുമാര്‍ ശ്രീവാസ്തവ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കണക്കുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യുന്നുണ്ടെന്നും മറുപടിയില്‍ വ്യക്തമാക്കി. സി.എ.ജി തയാറാക്കിയ പാനലില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ഓഡിറ്റ് ചെയ്യുന്നത്. സുതാര്യത ഉറപ്പുവരുത്താനായി ലഭിച്ച പണത്തിന്റെ വിശദാംശങ്ങളും ഓഡിറ്റ് റിപ്പോര്‍ട്ടും ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഭരണഘടനയുടെയോ സംസ്ഥാന, കേന്ദ്ര നിയമനിര്‍മാണ സഭകളുടെയോ നിര്‍ദേശ പ്രകാരമല്ല ഇത് രൂപീകരിച്ചത്. വ്യക്തികളുടെയോ സംഘടനകളുടെയോ സംഭാവനകളാണ് ഫണ്ട്. സംഭാവന നല്‍കുന്നവര്‍ക്ക് നികുതി ഇളവ് നല്‍കുന്നത് കൊണ്ട് മാത്രം അത് പൊതുഫണ്ടാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."