ക്രൈസ്തവര്‍ക്ക് ക്രിസ്തു എന്തുകൊണ്ട് ലഹരിയാകുന്നില്ലെന്ന് സിറോ മലബാര്‍ സഭ
കൊച്ചി: ക്രിസ്തു എന്തുകൊണ്ട് ലഹരിയാകുന്നില്ലെന്ന് ക്രൈസ്തവ യുവതീയുവാക്കള്‍ സ്വയം ചോദിക്കണമെന്ന് സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപയുടെ പ്രസിദ്ധീകരണമായ സത്യദീപം. ക്രൈസ്തവ യുവതീയുവാക്കള്‍ പ്രണയക്കുരുക്കില്‍ കുടുങ്ങി നഷ്ടപ്പെടുന്നെങ്കില്‍ അവര്‍ക്കാദ്യം ക്രിസ്തു നഷ്ടമാകുന്നതുകൊണ്ടാകമെന്ന് തിരിച്ചറിയണമെന്നും സത്യദീപം മുഖപ്രസംഗം പറയുന്നു.
'അവര്‍ ആദ്യം പറയട്ടെ' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായി പറയുന്നത്. അപരമത വിദ്വേഷത്തിലൂന്നിയുള്ള പാഠ്യരീതികളിലൂടെ ക്രിസ്തുമത പ്രചാരണം സാധ്യമാക്കുന്ന അഭിനവ അധ്യയന രീതികള്‍ മതബോധനമല്ല മതബോധ നിരാസം തന്നെയാണെന്ന് മനസ്സിലാക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
നമ്മുടെ യുവതീയുവാക്കള്‍ പ്രണയക്കുരുക്കില്‍ കുടുങ്ങി നഷ്ടപ്പെടുന്നുവെങ്കില്‍ അവര്‍ക്കാദ്യം ക്രിസ്തു നഷ്ടമാകുന്നതുകൊണ്ടാകാമെന്ന തിരിച്ചറില്‍ തിരികെ നടത്തണം. വിശുദ്ധ കുര്‍ബാനയെക്കുറിച്ച് പഠിപ്പിച്ചു, കുര്‍ബാനയാകാന്‍ മറന്നു. സഭയെപ്പറ്റി പഠിപ്പിച്ചു, സഭാസംരക്ഷണം ക്രിസ്തീയമാകണമെന്ന് പറയാന്‍ മറന്നു. 12 വര്‍ഷത്തെ വിശ്വാസ പരിശീലനത്തിനൊടുവില്‍ അവരില്‍ അവശേഷിക്കുന്നതെന്ത് എന്നതിനെപ്പറ്റി ആത്മപരിശോധന വേണമെന്നും മുഖപ്രസംഗത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."