പൊതുജനത്തോടുള്ള പൊലിസിന്റെ സമീപനം പരിശോധിക്കും: ഡി.ജി.പി
കാസര്‍കോട്: പൊതുജനത്തോടുള്ള പൊലിസുകാരുടെ സമീപനത്തില്‍ മാറ്റം വരുത്തണമോ എന്ന് പരിശോധിക്കുമെന്ന് സംസ്ഥാന പൊലിസ് മേധാവി വൈ.അനില്‍കാന്ത്. എല്ലാ വിഭാഗം ആളുകളുമായും മാന്യമായി ഇടപെടാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പൊലിസ് മേധാവിയുടെ പരാതി പരിഹാര അദാലത്തിനു വേണ്ടി കാസര്‍കോട്ടെത്തിയ അദ്ദേഹം മാധ്യപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. പൊലിസുകാര്‍ക്കെതിരേയുള്ള പരാതികളില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ പൊലിസുകാരുടെ അംഗബലം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണയിലാണ്. പൊതുജനങ്ങളുടെ പരാതി കേള്‍ക്കുന്നതിനു പുറമെ പൊലിസുകാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ജില്ലയുടെ ക്രമസമാധാന സാഹചര്യം തുടങ്ങിയവയും അദാലത്തിന്റെ ഭാഗമായി പരിശോധിക്കുമെന്നും ഡി.ജി.പി പറഞ്ഞു. സംസ്ഥാന പൊലിസ് മേധാവിയായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് അനില്‍കാന്ത് ഇന്നലെ കാസര്‍കോട്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."