27ലെ ഹര്‍ത്താലിന് ഇരുമുന്നണികളുടെയും പിന്തുണ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ കര്‍ഷക സംഘടനകള്‍ നടത്തുന്ന ഭാരത് ബന്ദിന് പിന്തുണയര്‍പ്പിച്ച് സംസ്ഥാനത്ത് 27ന് നടക്കുന്ന ഹര്‍ത്താലിന് ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി യോഗവും യു.ഡി.എഫ് യോഗവും പിന്തുണ പ്രഖ്യാപിച്ചു.
ഹര്‍ത്താലിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം അഞ്ചുപേരടങ്ങുന്ന കര്‍ഷക സമര ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കും.
സംസ്ഥാനത്താകമാനം കര്‍ഷകരും തൊഴിലാളികളുമുള്‍പ്പെടെ അഞ്ചുലക്ഷം പേര്‍ ഐക്യദാര്‍ഢ്യ പരിപാടികളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പങ്കെടുക്കുമെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറുമായ എ. വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചരിത്രത്തില്‍ തന്നെ ഇത്രയേറെ കരുത്തോടെ കര്‍ഷക പ്രക്ഷോഭം നടന്നിട്ടില്ല. കര്‍ഷകരുടെ ആവശ്യം ന്യായമാണ്. അതിനെ പിന്തുണയ്‌ക്കേണ്ടതുണ്ട്.
ഭക്ഷ്യ സ്വയംപര്യാപ്തത തകര്‍ക്കുന്ന കേന്ദ്ര നിയമങ്ങള്‍ തറവില ഇല്ലാതാക്കി കാര്‍ഷിക രംഗത്തെ കോര്‍പറേറ്റ്‌വല്‍കരിക്കാന്‍ വേണ്ടിയാണെന്നും വിജയരാഘവന്‍ ആരോപിച്ചു. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ചത്തെ പ്ലസ് വണ്‍ പരീക്ഷയടക്കം മാറ്റിവച്ചേക്കും.
പാല്‍, പത്രം, ആംബുലന്‍സ്, മരുന്നു വിതരണം, ആശുപത്രി, വിവാഹം, മറ്റ് ആവശ്യ സര്‍വിസുകള്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."