HOME
DETAILS
MAL
പാകിസ്താനോട് ഇന്ത്യ വീണ്ടും; ദാവൂദിനെ വിട്ടുകിട്ടണം
backup
August 27, 2016 | 8:13 PM
ന്യൂഡല്‍ഹി: അധോലോക രാജാവും പിടികിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിനെ കൈമാറണമെന്ന് ഇന്ത്യ വീണ്ടും പാകിസ്താനോട് ആവശ്യപ്പെട്ടു. ദാവൂദ് പാകിസ്താനിലുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ പാനല്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടത്.
1993ലെ മുംബൈ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് ദാവൂദിനെതിരേ വ്യക്തമായ തെളിവുകള്‍ ഇന്ത്യ കൈമാറിയിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. വളരെക്കാലമായി പാകിസ്താന്‍ ആഗോള തീവ്രവാദിയായ ദാവൂദിന് അഭയം നല്‍കുകയാണ്.
ഇയാളുടെ കുറ്റകൃത്യങ്ങള്‍ക്ക് തക്കശിക്ഷ നല്‍കാന്‍ ഇന്ത്യയ്ക്ക് കൈമാറേണ്ടത് പാകിസ്താന്റെ കടമയാണെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര അഭിപ്രായങ്ങളെ പാകിസ്താന്‍ മാനിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."