പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസ്: നടപടി വൈകിയതില്‍ മാപ്പ് പറഞ്ഞ് സര്‍ക്കാര്‍
എറണാകുളം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ കോടതി ഉത്തരവ് പ്രകാരം സ്വത്തുക്കള്‍ കണ്ടുകെട്ടാത്തതില്‍ ഹൈക്കോടതിയില്‍ നിരുപാധികം ക്ഷമചോദിച്ച് സര്‍ക്കാര്‍. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് നിര്‍ദേശത്തില്‍ നടപടികള്‍ നീണ്ടുപോകുന്നതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ജനുവരി 15ാം തീയതിക്കുള്ളില്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി രേഖാമൂലം ഉറപ്പ് നല്‍കി. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
പൊതുമുതല്‍ നശിപ്പിക്കുന്നത് പൊതു താല്‍പ്പര്യത്തിന് വിരുദ്ധമാണ് ഇത്തരക്കാരെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടണമെന്ന് ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നന്പ്യാര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദശിച്ചു. ഇക്കാര്യം ബോധ്യപ്പെടുത്താനാണ് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്ന് അഡിഷണല്‍ ചീപ് സെക്രട്ടറിയോട് കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."