'നമ്മൾ ഇപ്പോൾ പ്രവർത്തിക്കണം'; ഭീമൻ തെർമോമീറ്ററായി മാറി ബുർജ് ഖലീഫ
'നമ്മൾ ഇപ്പോൾ പ്രവർത്തിക്കണം'; ഭീമൻ തെർമോമീറ്ററായി മാറി ബുർജ് ഖലീഫ
ദുബൈ: കാലാവസ്ഥ സമ്മേളനം ദുബൈയിൽ ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ഒരുക്കങ്ങളും ആഘോഷങ്ങളും തകൃതിയാക്കുകയാണ് യുഎഇ. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം യുഎഇയുടെ അടയാളമായ ബുർജ് ഖലീഫ ഒരു ഭീമൻ തെർമോമീറ്ററായി മാറി. നമ്മുടെ കാലാവസ്ഥ എത്രത്തോളം ഭീകരമാണ് എന്ന് കാണിക്കുന്നതിന്റെ ഭാഗമായാണ് ബുർജ് ഖലീഫ രൂപം മാറിയത്.
“നമ്മുടെ കാലാവസ്ഥ മാറുകയാണ്" - എന്ന് എഴുതി കാണിച്ച് കൊണ്ടാണ് പ്രദർശനം തുടങ്ങിയത്. ശേഷം 1960 മുതൽ 2023 വരെയുള്ള കാലത്തെ കാലാവസ്ഥാ മാറ്റത്തെ നീലയും ചുവപ്പും നിറത്തിൽ കാണിച്ചു. 1960 ൽ നീല നിറത്തിൽ ഉണ്ടായിരുന്ന നമ്മുടെ ലോകം 2023 ആകുമ്പോഴേക്ക് ചുവപ്പിലേക്ക് മാറി വരുന്നത് കാണാം.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ 1.0 ഡിഗ്രി സെൽഷ്യസ് മുതൽ 2.0 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുന്നതായാണ് പ്രദർശനം നടത്തിയത്. ലോകത്തിന്റെ താപനില 1.5 ഡിഗ്രി സെൽഷ്യസ് ആയി നിലനിർത്തണമെന്ന് ബുർജ് ഖലീഫ ഓർമിപ്പിച്ചു. ഇതിനായി നമ്മൾ ഇപ്പോൾ പ്രവർത്തിക്കണമെന്നും അത് ഓർമിപ്പിച്ചു.
ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് 1.5C എന്ന സംഖ്യ വളരെക്കാലമായി നിശ്ചയിച്ചിട്ടുള്ള പരിധിയാണ്. 2015 ലെ പാരീസ് ഉടമ്പടി പ്രകാരം, വ്യാവസായികത്തിന് മുമ്പുള്ള സമയത്തേക്കാൾ താപനില വർധന 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താൻ ലോകം സമ്മതിച്ചു. എന്നാൽ നിലവിൽ ലോകം ഈ ട്രാക്കിലല്ല ഓടുന്നത്. യുഎഇയിലെ ഈ COP28 പരിസ്ഥിതിക്ക് വേണ്ടിയുള്ള മറ്റ് നിരവധി ലക്ഷ്യങ്ങൾക്കൊപ്പം ഈ പ്രശ്നവും പരിഹരിക്കാൻ ശ്രമിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."