
ജെ.ഇ.ഇ (അഡ്വാന്‍സ്ഡ്) 2024: മെയ്ന്‍ പരീക്ഷ മെയ് 26 ന്; രജിസ്ട്രേഷനും, അപേക്ഷയുമായി ബന്ധപ്പെട്ട് കൂടുതലറിയാം
ജെ.ഇ.ഇ (അഡ്വാന്‍സ്ഡ്) 2024: മെയ്ന്‍ പരീക്ഷ മെയ് 26 ന്; രജിസ്ട്രേഷനും, അപേക്ഷയുമായി ബന്ധപ്പെട്ട് കൂടുതലറിയാം
എഞ്ചിനീയറിങ്, ടെക്നോളജി മേഖലയിലെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്ഥാപനങ്ങളാണ് ഐ.ഐ.ടികള്‍. പാലക്കാട്ടേതടക്കം രാജ്യത്തെ 23 ഐ.ഐ.ടികളിലേക്ക് പ്രവേശനം നേടുന്നതിനായി നടത്തുന്ന പൊതുപരീക്ഷയാണ് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് (JEE- Advanced). ഐ.ഐ.ടികള്‍ക്ക് പുറമെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്- ബെംഗളൂരു, തിരുവനന്തപുരത്തേതടക്കം 7 ഐസറുകള്‍, ഐ.ഐ.എസ്.ടി തിരുവനന്തപുരം, റായ്ബറേലിയിലെയും വിശാഖപട്ടണത്തെയും പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവയിലേക്കും ജെ.ഇ.ഇ സ്കോറുകള്‍ പരിഗണിക്കാറുണ്ട്. 2024 ലെ ജെ.ഇ.ഇ പരീക്ഷ മെയ് 26നാണ് നടത്തുക. മദ്രാസ് ഐ.ഐ.ടിക്കാണ് ഇത്തവണത്തെ പരീക്ഷാ ചുമതല.
ഓര്‍മിക്കേണ്ട തീയതികള്‍
ഓണ്‍ലൈന്‍ രജിസ്ട്രേഷന്: 2024 ഏപ്രില്‍ 24 മുതല്‍ ഏപ്രില്‍ 30 വരെ.
ഫീസടയ്ക്കല്‍: 2024 മേയ് 26 വരെ.
അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ്: 2024 മേയ് 17 മുതല്‍ മേയ് 26 വരെ.
ഭിന്നശേഷിക്കാര്‍ സ്ക്രൈബിനെ തെരഞ്ഞെടുക്കല്‍: 2024 മേയ് 25 വരെ.
ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷ: 2024 മേയ് 26.
പരീക്ഷ സമയം: ഒന്നാം പേപ്പര്‍- രാവിലെ 9 മുതല്‍ 12 വരെ.
രണ്ടാം പേപ്പര്‍: ഉച്ചക്ക് 2.30 മുതല്‍ 5.30 വരെ.
വിദ്യാര്‍ഥികളുടെ ഉത്തരങ്ങളുടെ പകര്‍പ്പ് വെബ്സൈറ്റില്‍ നല്‍കുന്നത്: 2024 മേയ് 31.
താല്‍ക്കാലിക ആന്‍സര്‍ കീ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്: 2024 ജൂണ്‍ 2.
ആന്‍സര്‍ കീ സംബന്ധിച്ച അഭിപ്രായങ്ങള്‍ അറിയിക്കുന്നത്: 2024 ജൂണ്‍ 2, 3.
ഫൈനല്‍ ആന്‍സര്‍ കീയും പരീക്ഷാ ഫലവും: 2024 ജൂണ്‍ 9.
ആര്കിടെക്ച്ചര് അഭിരുചി പരീക്ഷക്കുള്ള (AAT) രജിസ്ട്രേഷന്: 2024 ജൂണ്‍ 9, 10.
ജോയിന്റ് സീറ്റ് അലൊക്കേഷന് തുടക്കം (JoSAA): 2024 ജൂണ്‍ 10.
ആര്കിടെക്ച്ചര് അഭിരുചി പരീക്ഷ: 2024 ജൂണ്‍ 12ന്, സമയം: 9 മുതല്‍ 12 വരെ.
ആര്കിടെക്ച്ചര് അഭിരുചി പരീക്ഷാഫലം: 2024 ജൂണ്‍ 15.
പ്രവേശനം ലഭിക്കാവുന്ന മുഖ്യ പ്രോഗ്രാമുകള്‍
ബി.ടെക്/ ബി.എസ്- 4 വര്‍ഷം
ബി.ആര്‍ക്- 5 വര്‍ഷം
ഡ്യുവല്‍ ബി.ടെക്- എം.ടെക്/ ഡ്യുവല്‍ ബി.എസ്- എം.എസ്- 5 വര്‍ഷം ( കോഴ്സ് പൂര്‍ത്തിയാക്കുമ്പോള്‍ ബാച്ചിലര്‍ ഡിഗ്രിയും മാസ്റ്റര്‍ ഡിഗ്രിയും കിട്ടും)
ഇന്റഗ്രേറ്റഡ് എം.ടെക്/ എം.എസ്.സി- 5 വര്‍ഷം.
ചില ഐ.ഐ.ടികളില്‍ ബി.ടെക് (ഓണേഴ്സ്)/ ബി.ടെക് വിത്ത് മൈനര്‍ നേടാവുന്ന രീതിയുമുണ്ട്.
മറ്റ് വിവരങ്ങള്‍
ജെ.ഇ.ഇ അഡ്വാന്‍സ്ഡില്‍ യോഗ്യത നേടിയവര്‍ക്ക് താല്പര്യമുണ്ടെങ്കില് ആര്‍ക്കിടെക്ച്ചര്‍ അഭിരുചി പരീക്ഷ (AAT 2024) എഴുതാവുന്നതാണ്.
റാങ്കിങ് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് സ്കോര്‍ നോക്കിയാണ്.
കൂടുതല്‍ വിവരങ്ങളു, വിജ്ഞാപനവും httsp://jeeadv.ac.in എന്ന സൈറ്റില്‍ വരുന്നതാണ്.
മദ്രാസ് ഐ.ഐ.ടിയുമായി ബന്ധപ്പെടാന്‍-
Organizing chairperson, JEE (Advanced) 2024, JEE office, IIT Madras, chennai- 600036. ഫോണ്‍: 044- 22578220. [email protected]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു
Kerala
• an hour ago
പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത
Kerala
• an hour ago
അമ്മയെയും, ആണ് സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്
Kerala
• 2 hours ago
കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ
Kerala
• 2 hours ago
എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം
National
• 3 hours ago
കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ
Kerala
• 3 hours ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ
Kerala
• 3 hours ago
സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍
International
• 3 hours ago
ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും
auto-mobile
• 4 hours ago
ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന് മരിച്ചു
Kerala
• 4 hours ago
നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു
National
• 5 hours ago
പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
Kerala
• 5 hours ago
തമിഴ്നാട്ടിലെ കസ്റ്റഡി മരണങ്ങള്; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച
National
• 5 hours ago
ഇനി ബാക്ക് ബെഞ്ചറില്ല; തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം
National
• 5 hours ago
ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്
Cricket
• 7 hours ago
അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി
National
• 8 hours ago
അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ
Football
• 8 hours ago
ഗോരഖ്പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
Kerala
• 8 hours ago
അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന
Kerala
• 6 hours ago
ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ
Cricket
• 6 hours ago
ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?
Tech
• 7 hours ago