HOME
DETAILS

ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി നേടാന്‍ സുവര്‍ണാവസരം; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം; 1.5 ലക്ഷം വരെ ശമ്പളം നേടാം

  
Web Desk
November 25 2023 | 06:11 AM

golden-opportunity-to-get-job-in-intelligence-bureau-degree-holders-can-apply-salary-up-to-1-5-lakhs

ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി നേടാന്‍ സുവര്‍ണാവസരം; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം; 1.5 ലക്ഷം വരെ ശമ്പളം നേടാം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (എ.സി.ഐ.ഒ) ഗ്രേഡ്-2 എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കാണ് ഐ.ബി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഏകദേശം 995 തസ്തികകളിലാണ് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നവംബര്‍ 25 മുതല്‍ അപേക്ഷ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് 2023 ഡിസംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. mha.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഔദ്യോഗിക വിജ്ഞാപനം എംപ്ലോയ്‌മെന്റ് ന്യൂസ്‌പേപ്പര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സര്‍വ്വകലാശാല ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി
18 വയസ് മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക്് അപേക്ഷിക്കാം. ഇ.ഡബ്ല്യൂ.എസ്, ഒ.ബി.സി, എസ്.സി/ എസ്.ടി, വിമുക്തഭടന്‍ എന്നിവര്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.

ഒഴിവുകള്‍
ആകെ 995 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജനറല്‍- 377, ഇ.ഡബ്ല്യൂ.എസ്- 129, ഒ.ബി.സി നോണ്‍ ക്രീമിലയര്‍- 222, എസ്.സി- 134, എസ്.ടി- 133 എന്നിങ്ങനെയാണ് സംവരണം.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 44,900 രൂപ മുതല്‍ 1,42,400 രൂപ വരെ ശമ്പളമായി ലഭിക്കും. മാത്രമല്ല ഡി.എ, എസ്.എസ്.എ, എച്ച്.ആര്‍.എ, യാത്രാബത്ത, ചികിത്സ സഹായം, പെന്‍ഷന്‍ ഉള്‍പ്പെടെ ആനുകൂല്യങ്ങളും ലഭിക്കും.

തെരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷ (ടയര്‍ 1, ടയര്‍ 2)യുടെയും, വ്യക്തിഗത അഭിമുഖത്തിന്റെയും (ടയര്‍ 2) അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലുള്ള ടയര്‍ 1 പരീക്ഷയില്‍ കറന്റ് അഫയേഴ്‌സ്, ജനറല്‍ സ്റ്റഡീസ്, ന്യൂമറിക്കല്‍ ആപ്റ്റിറ്റിയൂഡ്, റീസണിങ്/ ലോജിക്കല്‍ ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് വിഷയങ്ങളിലായി 100 ചോദ്യങ്ങളുണ്ടായിരിക്കും. ഒരു മണിക്കൂറാണ് പരീക്ഷ സമയം. പരമാവധി മാര്‍ക്ക് 100.

ടയര്‍ 2 ഡിസ്‌ക്രിപ്റ്റീവ് പേപ്പറില്‍ ഉപന്യാസം, ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍, പ്രിസി റൈറ്റിങ് എന്നിവയിലും യോഗ്യത നേടണം. ഒരു മണിക്കൂറാണ് പരീക്ഷ സമയം. പരമാവധി മാര്‍ക്ക് 50.

ടയര്‍ 3 അഭിമുഖത്തിന് 100 മാര്‍ക്ക് ലഭിക്കും. സൈക്കോമെട്രിക്/ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് എന്നിവയും ഇന്റര്‍വ്യൂവിന്റെ ഭാഗമായി ഉണ്ടായിരിക്കും.

അപേക്ഷ സമര്‍പ്പിക്കുന്നതിനായി mha.gov.in സന്ദര്‍ശിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടു ദിവസത്തിനുള്ളില്‍ തുര്‍ക്കിയുള്‍പ്പെടെ 4 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  16 minutes ago
No Image

ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം സ്ഥാപിച്ച് അവരെ ബ്ലാക്ക്‌മെയിൽ ചെയ്ത് 102 കോടി തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

International
  •  30 minutes ago
No Image

ദുബൈ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി; എസിയില്ലാതെ യാത്രക്കാര്‍ വിയര്‍ത്തൊലിച്ചത് നാലു മണിക്കൂര്‍

uae
  •  40 minutes ago
No Image

തൃശൂരിൽ സ്കൂളിലെ മേശവലിപ്പിനുള്ളിൽ മൂർഖൻ പാമ്പ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

Kerala
  •  an hour ago
No Image

ഇന്ത്യാ മുന്നണിയിൽ വിള്ളൽ: ആം ആദ്മി പാർട്ടി സഖ്യത്തിൽ നിന്ന് പിന്മാറി

National
  •  an hour ago
No Image

നിമിഷ പ്രിയയുടെ മോചനം: ഇരയുടെ ബന്ധുക്കളോട് കുടുംബം മാത്രം മാപ്പ് ചോദിച്ചാൽ മതി, പുറത്തുനിന്നുള്ളവരുടെ ഇടപെടൽ മോചന ശ്രമങ്ങൾക്ക് തിരിച്ചടിയാകും; കേന്ദ്രം സുപ്രീംകോടതിയിൽ

National
  •  an hour ago
No Image

'പത്തു വര്‍ഷമായുള്ള വേട്ടയാടലിന്റെ തുടര്‍ച്ച'; റോബര്‍ട്ട് വാദ്രക്കെതിരായ ഇ.ഡി കുറ്റപത്രത്തിനെതിരെ രാഹുല്‍ ഗാന്ധി

National
  •  an hour ago
No Image

മരുമകളോട് പ്രണയം; പിതാവ് ഇളയ മകനെ കുത്തി കൊലപ്പെടുത്തി

National
  •  an hour ago
No Image

മദ്യനയ അഴിമതിക്കേസ്; ഭൂപേഷ് ബാഗലിന്റെ മകനെ ജന്മദിനത്തില്‍ അറസ്റ്റു ചെയ്ത് ഇ.ഡി

National
  •  2 hours ago
No Image

മാംസ വിൽപ്പനയ്‌ക്കെതിരെ പ്രതിഷേധം; കെഎഫ്‌സി ഔട്ട്‌ലെറ്റിന് നേരെ അക്രമം അഴിച്ചുവിട്ട് ഹിന്ദു രക്ഷാദൾ

National
  •  2 hours ago